മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയതിനെ വിമര്‍ശിച്ച് പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഏകദിന ലോകകപ്പ് അടുത്തിരിക്കെ സഞ്‌ജുവടക്കമുള്ള സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാർക്ക് അവസരം നല്‍കാത്തത് ഭോഗ്‍ലെ ചോദ്യം ചെയ്‌തു. ഇഷാന്‍ കിഷന്‍ അവസരം കാത്തിരിക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും ട്വിറ്ററില്‍ കുറിച്ചു.
"റിഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും!. വിക്കറ്റ് കീപ്പർമാർ ഒരു അവസരത്തിനായി പുറത്തു നിൽക്കുമ്പോൾ കെഎൽ രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസിലാകുന്നില്ല", ഭോഗ്‍ലെ ട്വീറ്റ് ചെയ്‌തു.
ലോകകപ്പിലേക്കായി വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് രാഹുലിനെയാണ് ടീം മാനേജ്മെന്‍റ് കാണുന്നതെങ്കിൽ, ഇനിമുതൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഐപിഎല്ലിലും രാഹുലിനെ വിക്കറ്റ് കീപ്പറാകണമെന്നും മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.
-
If the long term plan is to look at Rahul to keep wickets at the World Cup, he must keep in virtually every game from now and, ideally, in the IPL https://t.co/umbXAcx5OJ
— Harsha Bhogle (@bhogleharsha) December 4, 2022 " class="align-text-top noRightClick twitterSection" data="
">If the long term plan is to look at Rahul to keep wickets at the World Cup, he must keep in virtually every game from now and, ideally, in the IPL https://t.co/umbXAcx5OJ
— Harsha Bhogle (@bhogleharsha) December 4, 2022If the long term plan is to look at Rahul to keep wickets at the World Cup, he must keep in virtually every game from now and, ideally, in the IPL https://t.co/umbXAcx5OJ
— Harsha Bhogle (@bhogleharsha) December 4, 2022
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ ഏകദിനത്തിന് മുമ്പ് പന്ത് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. മെഡിക്കല്‍ സംഘവുമായുള്ള ആലോചനയ്ക്ക് ശേഷമാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നാണ് ബിസിസിഐ അറിയിച്ചത്.
ഡിസംബര്‍ 14-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി താരം ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. അതേസമയം മിര്‍പൂരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 41.2 ഓവറിൽ വെറും 186 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 46 ഓവറില്‍ 187 റണ്‍സെടുത്തു.
Also read: IND VS BAN: വീര നായകനായി മെഹ്‌ദി ഹസൻ; വിജയമുറപ്പിച്ച മത്സരം കൈവിട്ട് ഇന്ത്യ