മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ. നിലവിലെ കളിക്കാരില്‍ വിരാട് കോലിയും രവിചന്ദ്ര അശ്വിനും മാത്രമാണ് ഭോഗ്‌ലെയുടെ ടീമില്‍ ഇടം പിടിച്ചത്. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്‌മണ്‍, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്ക് ടീമില്‍ ഇടം കണ്ടെത്താനായില്ല.
ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം വീരേന്ദര്‍ സെവാഗാണ് ഭോഗ്‌ലെയുടെ ടീമില്‍ ഓപ്പണര്‍മാരായെത്തുക. രാഹുല്‍ ദ്രാവിഡാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഭോഗ്‌ലെ തെരഞ്ഞെടുത്തിരിക്കുന്നത്.
അഞ്ചാമനായി വിരാട് കോലിയും ആറാം സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണിയുമാണുള്ളത്. ഓള്‍റൗണ്ടര്‍മാരായി കപില്‍ ദേവും അശ്വിനുമാണ് ടീമില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു സ്പിന്നറായി അനില്‍ കുംബ്ലെയേയും പേസര്‍മാരായി ജവഗല്‍ ശ്രീനാഥിനേയും സഹീര്‍ ഖാനെയുമാണ് അദ്ദേഹം ടീമല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭോഗ്‌ലെയുടെ ടീം
സുനില്‍ ഗാവസ്‌കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, മഹേന്ദ്ര സിങ് ധോണി, കപില്‍ ദേവ്, രവിചന്ദ്ര അശ്വിന്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍.