ക്രിക്കറ്റ് മൈതാനത്തെ ഇന്ത്യ പാക് താരങ്ങളുടെ സൗഹൃദം അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു (India Pak Players Friendship). അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലെ (Asia Cup 2023) ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മിലേറ്റുമുട്ടിയ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു ടീമിലെയും താരങ്ങള്‍ സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറാണ് (Gautam Gambhir On Ind Pak Players Friendship) ഇക്കാര്യത്തില്‍ ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ ഇറങ്ങുമ്പോള്‍ സൗഹൃദം ഗ്രൗണ്ടിന് പുറത്തുവേണം നിര്‍ത്തേണ്ടത് അവിടെ ആക്രമണോത്സുകതയാണ് വേണ്ടത് എന്നായിരുന്നു അന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ, ഗൗതം ഗംഭീറിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി വ്യക്തികളും ഈ ചര്‍ച്ചയുടെ ഭാഗമായി.
ഏഷ്യ കപ്പിന് തിരശീല വീണതോടെ ഈ ചര്‍ച്ചയും ഏറെക്കുറെ അവസാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ വിഷയത്തില്‍ മറ്റൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് (Haris Rauf). ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഹാരിസ് റൗഫിന്‍റെ പ്രതികരണം.
ഏകദിന ലോകകപ്പിനുള്ള പാകിസ്ഥാന്‍റെ ഫൈനല്‍ സ്ക്വാഡിനെ കഴിഞ്ഞ ദിവസമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ബാബര്‍ അസം നയിക്കുന്ന ടീമില്‍ അവരുടെ പ്രധാന പേസര്‍മാരില്‍ ഒരാളാണ് ഹാരിസ് റൗഫ്. ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ പഴയതുപോലെ ആക്രമണോത്സുകത പാകിസ്ഥാന്‍ എന്തുകൊണ്ട് കാണിക്കുന്നില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. തങ്ങള്‍ അവരോട് യുദ്ധമല്ല ചെയ്യുന്നതെന്നും ക്രിക്കറ്റാണ് കളിക്കുന്നതെന്നുമായിരുന്നു ഹാരിസ് റൗഫ് നല്‍കിയ മറുപടി.
-
'Kya larai krloon Indians ke sath, cricket hay yeh jang thori hay' - Haris Rauf 🔥❤️
— Farid Khan (@_FaridKhan) September 25, 2023 " class="align-text-top noRightClick twitterSection" data="
Haris responds to a question on aggression in the India vs Pakistan match ✅ #CWC23pic.twitter.com/DgOJRCXPVj
">'Kya larai krloon Indians ke sath, cricket hay yeh jang thori hay' - Haris Rauf 🔥❤️
— Farid Khan (@_FaridKhan) September 25, 2023
Haris responds to a question on aggression in the India vs Pakistan match ✅ #CWC23pic.twitter.com/DgOJRCXPVj'Kya larai krloon Indians ke sath, cricket hay yeh jang thori hay' - Haris Rauf 🔥❤️
— Farid Khan (@_FaridKhan) September 25, 2023
Haris responds to a question on aggression in the India vs Pakistan match ✅ #CWC23pic.twitter.com/DgOJRCXPVj
'ഞാൻ എന്തിനാണ് ഇന്ത്യന്‍ ടീമിലെ താരങ്ങളോട് തല്ലുപിടിക്കുന്നതുപോലെ പെരുമാറേണ്ടത്. ഇത് ക്രിക്കറ്റാണ്, യുദ്ധമല്ല..' ഹാരിസ് റൗഫ് പറഞ്ഞു. ഏകദിന ലോകകപ്പില്‍ ഒക്‌ടോബര്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ലോകകപ്പില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാരിസ് റൗഫ് കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു ടൂര്‍ണമെന്‍റ് കളിക്കുക എന്നത് വലിയ ഒരു ചുമതലയാണ്. ഫിറ്റ്‌നസ് ഇപ്പോള്‍ മുന്‍പത്തേക്കാള്‍ മികച്ചതാണ്. ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ലോകകപ്പില്‍ ഞാന്‍ എന്‍റെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഉപരിയായി ടീമിനാണ് പ്രധാന്യം നല്‍കുന്നത്', ഹാരിസ് റൗഫ് പറഞ്ഞു.