നാവി മുംബൈ(മഹാരാഷ്‌ട്ര): രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. 37 റണ്‍സിനാണ് ഗുജറാത്തിന്‍റെ വിജയം. ജയത്തോടെ ഗുജറാത്ത് വീണ്ടും പൊയിന്‍റ് പട്ടികയില്‍ ഒന്നാമതായി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത 20 ഓവറില്‍ 4 വിക്കറ്റിന് 192 റണ്‍സാണ് നേടിയത്. 53 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായ ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെക്ക് നയിച്ചത് ക്യാപ്‌ടന്‍ ഹര്‍ദിക് പാണ്ട്യയും-അഭിനവ് മനോഹറും ചേര്‍ന്നടിച്ചുകൂട്ടിയ 86 റണ്‍സ് പാര്‍ടണര്‍ഷിപ്പാണ്. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ ഡേവിഡ് മില്ലറിന്‍റെ ബാറ്റിംഗും ഗുജറാത്ത് ഇന്നിംഗിന് നിര്‍ണായകമായി.
ടോസ് ഭാഗ്യം ആദ്യമായി ഒപ്പം നിന്ന മല്‍സരത്തില്‍ സഞ്ചു സാംസണ്‍ 11 റണ്‍സെടുത്ത് റണ്‍ഔട് ആകുകയായിരുന്നു. ജോസ് ബട്‌ലര്‍ (24 പന്തില്‍ 54) നല്‍കിയ തുടക്കവും മറ്റ് താരങ്ങള്‍ക്ക് മുതലാക്കാനായില്ല. നേരിട്ട ആദ്യ പന്തില്‍ ദേവ്‌ദത്ത് പടിക്കല്‍ പുറത്തായാതും രാജസ്ഥാന് തിരിച്ചടിയായി.
ഗുജറാത്ത് നായകന്‍ ഹര്‍ദികിന്‍റെ മിന്നും പ്രകടനത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് മല്‍സരശേഷം സഞ്ചു അഭിപ്രായപ്പെട്ടു. പുറത്താകാതെ 87 റണ്‍സും ഒരുവിക്കറ്റും നേടിയ ഹര്‍ദികായിരുന്നു കളിയിലെ താരവും. ടൂര്‍ണമെന്‍റില്‍ രാജസ്ഥാന്‍റെ രണ്ടാം തോല്‍വിയാണ് ഇത്.