അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) പുറമെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) സ്വന്തമാക്കാന്‍ ഐപിഎല്ലിലെ മറ്റൊരു ഫ്രാഞ്ചൈസി സമീപിച്ചിരുന്നതായി ഗുജറാത്ത് ടൈറ്റന്‍സ് സിഇഒ കേണല്‍ അരവിന്ദര്‍ സിങ് (Gujarat Titans CEO On IPL 2024 Player Trading). ഐപിഎല്‍ പ്ലെയര്‍ ട്രേഡിങ്ങിലൂടെ (IPL 2024 Player Trading) ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സില്‍ (Gujarat Titans) നിന്നും അവരുടെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ (Hardik Pandya) മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഹാര്‍ദികിന്‍റെ ട്രാന്‍സ്‌ഫര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു ഷമിയെ സ്വന്തമാക്കാന്‍ മറ്റൊരു ടീം രംഗത്തെത്തിയത് എന്ന് ടൈറ്റന്‍സ് സിഇഒ വ്യക്തമാക്കി.
'മുന്‍നിര താരങ്ങളെ തങ്ങളുടെ ടീമിലേക്ക് എത്തിക്കാന്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അവകാശമുണ്ട്. ഓരോ ടീമുകളും അങ്ങനെ ചെയ്യുന്നത് തങ്ങളുടെ ടീമിനെ കൂടുതല്‍ ശക്തരാക്കാന്‍ വേണ്ടിയാണ്. പക്ഷെ അതിനായി ഒരിക്കലും എളുപ്പവഴികള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കരുത്.
ഒരു താരത്തെ സ്വന്തമാക്കാന്‍ ഒരിക്കലും ആ താരത്തെ നേരിട്ട് ബന്ധപ്പെടുകയല്ല വേണ്ടത്. അതിനായി ചില നിര്‍ദേശങ്ങള്‍ ബിസിസിഐ തന്നെ നല്‍കിയിട്ടുണ്ട്. ഒരു താരത്തെ സ്വന്തമാക്കാനായി ആ താരത്തെയല്ല, പകരം ബിസിസിഐയേയാണ് മറ്റ് ടീമുകള്‍ സമീപിക്കേണ്ടത്. ബിസിസിഐ ആയിരിക്കും ഇക്കാര്യം ആ താരം കളിക്കുന്ന ടീമിനെ അറിയിക്കുന്നത്.
തുടര്‍ന്ന്, ഇരു ടീമുകളും തമമ്മില്‍ ചര്‍ച്ച നടത്തും. അവിടെ ഇരു ടീമും തമ്മില്‍ ഒരു ധാരണ ഉണ്ടായാല്‍ മാത്രമായിരിക്കും താരകൈമാറ്റം നടക്കുക. ഇതാണ് പൊതുവെയുള്ള രീതി. അല്ലാതെ, താരങ്ങളെ നേരിട്ട് സമീപിക്കുന്നത് ഒരു തെറ്റായ പ്രവണതയാണ്'- ഗുജറാത്ത് ടൈറ്റന്‍സ് സിഇഒ പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് ഗുജറാത്തിന്‍റെ മുഹമ്മദ് ഷമി. അവസാന സീസണില്‍ റണ്ണര്‍ അപ്പുകളായ ഗുജറാത്തിനായി 17 മത്സരങ്ങളില്‍ നിന്നും 28 വിക്കറ്റായിരുന്നു ഷമി സ്വന്തമാക്കിയത് (Mohammed Shami Stats In IPL 2023). രണ്ട് സീസണുകളിലായി 48 വിക്കറ്റാണ് ഷമി ഗുജറാത്തിനായി നേടിയത് (Mohammed Shami Stats In Gujarat Titans).
അടുത്തിടെ അവസാനിച്ച ഏകദിന ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി കാഴ്‌ചവെച്ചത്. 7 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റായിരുന്നു താരം ഇന്ത്യയ്‌ക്കായി സ്വന്തമാക്കിയത്.