ETV Bharat / sports

ETV BHARAT EXCLUSIVE | വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍ - ഇടിവി ഭാരത് എക്സ്ക്ലൂസീവ്

ഇടിവി ഭാരതിനോട് ഇക്കാര്യം വെളിപ്പെടുത്തിയത് ബിസിസിഐയിലെ ഉന്നതന്‍

Women's IPL to be cancelled  Women's IPL updates  BCCI on Women's IPL  Women's Indian Premier League  വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍  വനിത ഐപിഎല്‍  ഇടിവി ഭാരത് എക്സ്ക്ലൂസീവ്  വനിത ഐപിഎല്‍ ബിസിസിഐ
ETV BHARAT EXCLUSIVE: വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍
author img

By

Published : Apr 12, 2022, 8:25 PM IST

കൊല്‍ക്കത്ത : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍. 2023 മുതൽ വനിത ഐപിഎല്‍ ആരംഭിക്കാനാവുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവാരമുള്ള കളിക്കാരുടെ അഭാവം കണക്കിലെടുത്ത് വനിത ഐപിഎല്‍ ആരംഭിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബോർഡിലെ ഒരു വിഭാഗം കരുതുന്നത്.

പേര് വെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയിൽ ഒരു ബിസിസിഐ ഒഫീഷ്യലാണ് ഇടിവി ഭാരതിനോട് ഇക്കാര്യം പറഞ്ഞത്.'വനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ ബിസിസിഐ വേണ്ടത്ര ശ്രമിക്കുന്നുണ്ട്, എന്നാൽ വനിത ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രതിഭകളുടെ കാര്യമായ കുറവുണ്ട്. ഈ ഘട്ടത്തിൽ, വനിത ലീഗ് ആരംഭിക്കുന്നത് മിക്കവാറും അസാധ്യമാണെന്ന് തോന്നുന്നു' - അദ്ദേഹം പറഞ്ഞു.

വനിത താരങ്ങള്‍ കുറവ് : 'നിലവിലെ വനിത താരങ്ങളുടെ എണ്ണം അനുസരിച്ച്, നിലവാരമുള്ള നാലോ-അഞ്ചോ ടീമുകളെ ഉണ്ടാക്കാൻ കഴിയില്ല. പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ഇനിയും വര്‍ഷങ്ങളെടുക്കും' - അദ്ദേഹം അറിയിച്ചു.

പുരുഷ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സമീപ വർഷങ്ങളിൽ വനിത ക്രിക്കറ്റ് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി കളിക്കാരെ സൃഷ്ടിച്ചിട്ടില്ലെന്നും പ്രസ്‌തുത ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു. 'പുരുഷ ടീമിനെ നോക്കിയാൽ, പകരക്കാരായി നിരവധി പേരുണ്ട്. എന്നാൽ വനിത ക്രിക്കറ്റിൽ വേണ്ടത്ര നിലവാരമുള്ള കളിക്കാർ ഇല്ല. ഉദാഹരണത്തിന്, കരിയറിന്‍റെ അവസാനത്തിലുള്ള ജുലൻ ഗോസ്വാമിയുടെ നിലവാരമുള്ള ഒരു ക്രിക്കറ്റര്‍ ഇപ്പോഴും നമുക്കില്ല'- ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

also read: സെലക്ഷൻ ട്രയൽസിനിറങ്ങില്ല ; ഏഷ്യാഡിലും, കോമൺ‌വെൽത്ത് ഗെയിംസിലും സൈനയുടെ സാധ്യത മങ്ങുന്നു

ഏകദിന ക്രിക്കറ്റില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിത ക്രിക്കറ്ററെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി. വനിത ക്രിക്കറ്റ് ലോകകപ്പില്‍ ബേ ഓവലിൽ നടന്ന ലീഗ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ടാമി ബ്യൂമൗണ്ടിനെ പുറത്താക്കിയാണ് ജുലന്‍ നിര്‍ണായക നേട്ടം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.