ETV Bharat / sports

എലിസബത്ത് രാജ്ഞിയുടെ മരണം: ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിച്ചു - ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.

England vs South Africa Tes  queen elizabeth  queen elizabeth death  england cricket board  എലിസബത്ത് രാജ്ഞി  ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്  ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക
എലിസബത്ത് രാജ്ഞിയുടെ മരണം: ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിച്ചു
author img

By

Published : Sep 9, 2022, 6:31 PM IST

ഓവല്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് ആദ്യ ദിനം പൂര്‍ണമായും നഷ്ടമായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ്‌ തെരഞ്ഞെടുത്തിരുന്നു.

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഉപേക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മൂന്ന് മത്സര പരമ്പര 1-1ന് നിലവില്‍ സമനിലയിലാണ്. വ്യാഴാഴ്‌ച സ്കോട്ട്‌ലന്‍റിലെ അവധിക്കാല വസതിയായ ബാൽമോറൽ കൊട്ടാരത്തില്‍ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്.

  • Following the death of Her Majesty Queen Elizabeth II, Friday's play between England and South Africa Men at The Oval, along with all scheduled matches in the Rachael Heyhoe Flint Trophy, will not take place.

    For fixtures beyond Friday, updates will be provided in due course. pic.twitter.com/hcQ6CBJ3Wx

    — England and Wales Cricket Board (@ECB_cricket) September 8, 2022 " class="align-text-top noRightClick twitterSection" data=" ">

ആരോഗ്യനില മോശമായതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി 96 കാരിയായ എലിസബത്ത് വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്‌ച രാവിലെ നടത്തിയ പരിശോധനയ്ക്ക് ശേഷം രാജ്ഞിയുടെ ആരോഗ്യനിലയിൽ ഡോക്‌ടർമാർ ആശങ്ക അറിയിച്ചിരുന്നു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.