ETV Bharat / sports

ബ്രിസ്റ്റോളില്‍ റെക്കോഡിട്ട് ഇന്ത്യന്‍ വനിതകള്‍ ; സമനിലയ്‌ക്കൊപ്പം നേട്ടങ്ങളും

ആറ് പുതുമുഖങ്ങളുമായി ബ്രിസ്റ്റോളില്‍ ഇറങ്ങിയ ടീം ഇന്ത്യ ഒരു പിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചത്.

ബ്രിസ്റ്റോള്‍ ടെസ്റ്റ് അപ്പ്‌ഡേറ്റ്  ടീം ഇന്ത്യക്ക് റെക്കോഡ് വാര്‍ത്ത  bristol test update  team india with record news
ബ്രിസ്റ്റോള്‍ ടെസ്റ്റ്
author img

By

Published : Jun 20, 2021, 11:07 AM IST

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിനായി ലോകം മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്. അവിടെ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെ ബ്രിസ്റ്റോളില്‍ മറ്റൊരു ടെസ്റ്റിലെ അഭിമാന പോരാട്ടത്തില്‍ ടീം ഇന്ത്യയുടെ വനിതകള്‍ വീരോചിതമായ സമനില സ്വന്തമാക്കി.

ഏഴ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2402 ദിവസങ്ങള്‍ക്ക് ശേഷം ടെസ്റ്റിന് ഇറങ്ങിയ വനിത ടീമിന്‍റെ പരീക്ഷണങ്ങളാണ് അവിടെ കണ്ടത്. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് തഴക്കവും പഴക്കവും വന്ന ഇംഗ്ലണ്ടിനെതിരെ പകുതിയിലധികം വരുന്ന പുതുമുഖങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്.

അന്തിമ ഇലവനിലെ ആറ് പേരും അരങ്ങേറ്റ ടെസ്റ്റിന് എത്തിയവര്‍. സമനില പിടിച്ച ഇന്ത്യന്‍ വനിതകള്‍ ഒരുപിടി റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചു. ആ കഥകളിലേക്ക്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 396 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്‌തു. രണ്ടാം ദിനം ചായയ്ക്ക്‌ ശേഷം കണ്ടെതെല്ലാം ടെസ്റ്റ് ക്രിക്കറ്റിലെ പിരിമുറുക്കം നിറഞ്ഞ കാഴ്‌ചകളായിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും ചേര്‍ന്ന് അര്‍ദ്ധസെഞ്ച്വറിയോടെ 167 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്. തകര്‍പ്പന്‍ ബാറ്റിങ്. നാല് റണ്‍സ് വ്യത്യാസത്തില്‍ ഷഫാലിക്ക് അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറി നഷ്‌ടമായി.

ഷഫാലിയും മന്ദാനയും പുറത്തായതോടെ ടീം ഇന്ത്യയില്‍ കൊഴിഞ്ഞുപോക്കാരംഭിച്ചു. രണ്ടക്ക സ്‌കോര്‍ സ്വന്തമാക്കിയ ദീപ്‌തി ശര്‍മയും പൂജ വസ്‌ട്രാക്കറും മാത്രമേ ഇംഗ്ലീഷ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനിന്നുള്ളു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്‌കോര്‍ 197ല്‍ നിന്നും 231ല്‍ എത്തിച്ചെങ്കിലും ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്നു.

റെക്കോഡ് കൂട്ടുകെട്ട്

ഫോളോ ഓണ്‍ ആരംഭിച്ച ഇന്ത്യക്ക് എട്ട് റണ്‍സെടുത്ത മന്ദാനയുടെയും അര്‍ദ്ധസെഞ്ച്വറിയോടെ 63 റണ്‍സെടുത്ത ഷഫാലിയുടെയും വിക്കറ്റുകള്‍ നഷ്‌ടമായി.

ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയ 167 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് കൂട്ടുകെട്ട് വനിത ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കൂട്ടുകെട്ടായി മാറി. 2014ല്‍ മൈസൂരില്‍ ദക്ഷിണാഫ്രിക്കെതിരെ പൂനം റാവത്തും തിരുഷ് കാമിനിയും ചേര്‍ന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് പട്ടികയില്‍ ഒന്നാമത്.

ഷെഫാലിയാണ് സ്റ്റാര്‍

ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷഫാലി വര്‍മ. ബ്രിസ്റ്റോളില്‍ ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ ഇറങ്ങുമ്പോള്‍ 17 വയസും 139 ദിവസവുമായിരുന്നു ഷഫാലിയുടെ പ്രായം. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.

1990ല്‍ ഇംഗ്ലണ്ടിനെതിരെ സച്ചിന്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സുകളിലും ഫിഫ്‌റ്റി അടിക്കുമ്പോള്‍ ഷഫാലിയെക്കാള്‍ 32 ദിവസം പ്രായം കുറവായിരുന്നു സച്ചിന്. അന്ന് സച്ചിന് 17 വയസും 107 ദിവസവുമായിരുന്നു പ്രായം. അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്നവരുടെ കൂട്ടത്തില്‍ ആറാമതാണ് ഷഫാലി.

നൈറ്റ് വാച്ച്മാനില്‍ നിന്നും ബിഗ് ഇന്നിങ്സിലേക്ക്

ഫോളോ ഓണ്‍ ആരംഭിച്ച ടീം ഇന്ത്യക്ക് ബ്രിസ്റ്റോളില്‍ നൈറ്റ് വാച്ച്മാന്‍ ആയെത്തിയ ദീപ്‌തി ശര്‍മ രക്ഷകയായി മാറി. വണ്‍ ഡൗണായി പ്രമോഷന്‍ കിട്ടിയ ദീപ്‌തി ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ വന്‍മതിലായി മാറുന്ന പ്രതീതി ജനിപ്പിച്ചു. അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത ദീപ്‌തി 168 പന്തുകളാണ് നേരിട്ടത്.

ദീര്‍ഘമായ ഇന്നിങ്സിലൂടെ മുംബൈയുടെ താരം ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കി. ഉച്ചഭക്ഷണത്തിന് മുമ്പ് സ്വീപ് ഷോട്ടിന് ശ്രമിക്കവെ ബൗള്‍ഡായാണ് ദീപ്‌തി പുറത്തായത്. ഇംഗ്ലീഷ് ബൗളര്‍മാരുടെ മോശം പന്തുകള്‍ തിരഞ്ഞുപിടിച്ചാണ് ദീപ്‌തി സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ബൗളര്‍മാരുടെ ലൈനും ലങ്‌തും അറിഞ്ഞുകൊണ്ടുള്ള ദീപ്‌തിയുടെ ബാറ്റിങ് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തി. അവസാനം ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പാണ് ബൗള്‍ഡായി ദീപ്‌തി കളം വിട്ടത്.

നേട്ടം കൊയ്‌ത് സ്‌നേഹ

മിതാലി രാജും ഹര്‍മന്‍ പ്രീത് കൗറും രണ്ടക്കം കാണാതെ പുറത്തായതോടെ വീണ്ടും സമ്മര്‍ദത്തിലായ ഇന്ത്യയെ കര കയറ്റിയത് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സ്‌നേഹ റാണയാണ്. ബ്രിസ്റ്റോള്‍ ടെസ്റ്റോടെ ബൗളിങ് ഓള്‍റൗണ്ടര്‍ റെക്കോഡിട്ടു. വനിത ടെസ്റ്റ് ക്രിക്കറ്റില്‍ 50 റണ്‍സും നാല് വിക്കറ്റും വീഴ്‌ത്തുന്ന പ്രഥമ ഇന്ത്യന്‍ താരമായി സ്‌നേഹ.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ ബൗള്‍ ചെയ്‌ത താരമെന്ന റെക്കോഡും അവര്‍ സ്വന്തമാക്കി. 39.2 ഓവറാണ് റാണ് ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ടിനെതിരെ ബൗള്‍ ചെയ്‌തത്.

1995ല്‍ ഒരു ഇന്നിങ്സില്‍ 39 ഓവറുകള്‍ ബൗള്‍ ചെയ്‌ത പൂര്‍ണിമ റാവുവിന്‍റെ റെക്കോഡാണ് റാണ മറികടന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സ്‌നേഹ റെക്കോഡിട്ടാണ് വരവറിയച്ചത്.

സെഞ്ച്വറി കൂട്ടുകെട്ടിലും നേട്ടം

റാണയും താനിയ ഭാട്ടിയയും ചേര്‍ന്നാണ് സെഞ്ച്വറി പാര്‍ട്ട്‌ണര്‍ഷിപ്പും റെക്കോഡും സ്വന്തമാക്കിയത്. ഫോളോ ഓണ്‍ ചെയ്യുമ്പോള്‍ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ സെഞ്ച്വറി പാര്‍ട്ട്‌ണര്‍ഷിപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്.

185 പന്തില്‍ ഇരുവരും പുറത്താകാതെ 104 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. പുരുഷ ക്രിക്കറ്റില്‍ ചാമിന്ദവാസും നവാന്‍ കുലശേഖരനും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരെ 2006ല്‍ ലോഡ്‌സിലാണ് ഇതിന് മുമ്പ് സമാന രീതിയില്‍ ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റ് രസംകൊല്ലിയാണെന്ന പല്ലവികള്‍ക്കുള്ള മറുപടിയായി മാറുകയാണ് ഇത്തരം ടെസ്റ്റുകള്‍. ബാറ്റ്‌സ്മാന്‍മാര്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ ആവേശം നിറഞ്ഞതാകും. ഏകപക്ഷീയമായ മത്സരങ്ങളില്‍ നിന്നും ടെസ്റ്റ് മത്സരങ്ങള്‍ അതിന്‍റെ തനതായ ഭാവം കൈവരിക്കുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ഐസിസിയുടെ നീക്കങ്ങള്‍ ഫലം കാണുകയാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ ചിലത് സമ്മാനിച്ച് തന്നെയാണ് ബ്രിസ്റ്റോളില്‍ നിന്നും ഇന്ത്യന്‍ വനിതകള്‍ മടങ്ങുന്നത്. വനിത ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ ഇനിയും അവസരമുണ്ടെന്ന് ഓര്‍മിപ്പിച്ച് കൊണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.