ഹൈദരാബാദ് : 2013 ജൂണ്‍ 23, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എംഎസ് ധോണിയും സംഘവും മറ്റൊരു ഏട് കൂട്ടിച്ചേര്‍ത്ത ദിനം. അന്നാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഐതിഹാസിക വിജയം നേടിയത്.
50 ഓവര്‍ മത്സരത്തില്‍ മഴ കൂടി പങ്കെടുത്തതോടെ ഇരു കൂട്ടര്‍ക്കും 20 ഓവര്‍ വീതമായി മത്സരം പുനര്‍നിശ്ചയിച്ചു. ടോസ് വിജയിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയും ചെയ്തു. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സംഘത്തിന് നേടാനായത്.
-
⏪ 23rd June 2013, ICC Champions Trophy final@msdhoni becomes the first captain in history to complete a hat-trick of ICC trophies:
— ICC (@ICC) June 23, 2021 " class="align-text-top noRightClick twitterSection" data="
🏆 2007 @t20worldcup
🏆 2011 @cricketworldcup
🏆 2013 Champions Trophy pic.twitter.com/0EdC96t1Dl
">⏪ 23rd June 2013, ICC Champions Trophy final@msdhoni becomes the first captain in history to complete a hat-trick of ICC trophies:
— ICC (@ICC) June 23, 2021
🏆 2007 @t20worldcup
🏆 2011 @cricketworldcup
🏆 2013 Champions Trophy pic.twitter.com/0EdC96t1Dl⏪ 23rd June 2013, ICC Champions Trophy final@msdhoni becomes the first captain in history to complete a hat-trick of ICC trophies:
— ICC (@ICC) June 23, 2021
🏆 2007 @t20worldcup
🏆 2011 @cricketworldcup
🏆 2013 Champions Trophy pic.twitter.com/0EdC96t1Dl
വിരാട് കോലി 34 പന്തില്‍ 43 റണ്‍സ് കണ്ടെത്തിയപ്പോള്‍, അവസാന ഓവറുകളില്‍ കത്തിക്കയറിയ ജഡേജയുടെ ഇന്നിങ്സാണ് ഇന്ത്യന്‍ ടോട്ടല്‍ 120 കടത്തിയത്. 25 പന്തില്‍ 33 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. ശിഖര്‍ ധവാന്‍ 24 പന്തില്‍ 31 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി രവി ബൊപ്പാര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
also read: 'മഴവില്ലണിയാന്‍ അഭിമാനം'; ലോഗോയുടെ നിറം മാറ്റി യുവേഫ
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റിന് 46 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും ഇയാന്‍ മോര്‍ഗനും (33), രവി ബൊപ്പാരയും (30) ഇംഗ്ലണ്ടിന് പ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ഇരുവരേയും തിരിച്ചയച്ച് ഇഷാന്ത് ശര്‍മയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
മോര്‍ഗനും ബൊപ്പാരയും പുറത്തായതിന് പിന്നാലെ ഇന്ത്യ അഞ്ച് റണ്‍സിന് വിജയം പിടിക്കുകയും ചെയ്തു. അശ്വിന്‍, ജഡേജ, ഇഷാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഈ വിജയത്തോടെ ഐസിസിയുടെ എല്ലാ പ്രധാന ട്രോഫികളും (ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി) നേടിയ ആദ്യ ക്യാപ്റ്റനായി എംഎസ് ധോണി മാറുകയും ചെയ്തു.