മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. മുംബൈ ബ്രാബോണ്‍ സ്റ്റഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സെടുത്തു. 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 41 റൺസ് നേടിയ രോഹിത് ശര്‍മയുമാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.
-
Innings break!
— IndianPremierLeague (@IPL) March 27, 2022 " class="align-text-top noRightClick twitterSection" data="
An unbeaten 81 off just 48 deliveries from Ishan Kishan powers @mipaltan to a total of 177/5 on the board 👌
Scorecard - https://t.co/WRXqoHz83y #TATAIPL #DCvMI pic.twitter.com/1trtcHvmmd
">Innings break!
— IndianPremierLeague (@IPL) March 27, 2022
An unbeaten 81 off just 48 deliveries from Ishan Kishan powers @mipaltan to a total of 177/5 on the board 👌
Scorecard - https://t.co/WRXqoHz83y #TATAIPL #DCvMI pic.twitter.com/1trtcHvmmdInnings break!
— IndianPremierLeague (@IPL) March 27, 2022
An unbeaten 81 off just 48 deliveries from Ishan Kishan powers @mipaltan to a total of 177/5 on the board 👌
Scorecard - https://t.co/WRXqoHz83y #TATAIPL #DCvMI pic.twitter.com/1trtcHvmmd
ഒന്നാം വിക്കറ്റില്‍ രോഹിത് - കിഷന്‍ സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്‌സ്. കുല്‍ദീപിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച രോഹിത്ത് റോവ്മാന്‍ പവലിന് ക്യാച്ച് നൽകി മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ അന്‍മോല്‍പ്രീത് സിംഗ് 8 റൺസുമായി കുല്‍ദീപിന്‍റെ പന്തിൽ മടങ്ങി.
ALSO READ: മലയാളി താരം ബേസില്‍ തമ്പിക്ക് മുംബൈ ജഴ്‌സിയിൽ അരങ്ങേറ്റം
നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മ 15 പന്തില്‍ 22 റൺസോടെ പുറത്തായി. മൂന്ന് റൺസുമായി പൊള്ളാര്‍ഡ് സീഫെര്‍ട്ടിന് ക്യാച്ച് നൽകി നിരാശപ്പെടുത്തി. 12 റൺസോടെ ടിം ഡേവിഡിനും അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല.
കുല്‍ദീപ് യാദവ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശാർദുല്‍ താക്കൂർ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. കമലേഷ് നാഗര്‍കോട്ടി രണ്ട് ഓവറില്‍ 29 റണ്‍സും അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു.