ETV Bharat / sports

Sanju Samson | ഇനിയെപ്പോഴാണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്..? വിമര്‍ശനവുമായി മുന്‍ പാക് താരം - ഇന്ത്യന്‍ ക്രിക്കറ്റ് ടീം

സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. കിട്ടിയ അവസരങ്ങള്‍ സഞ്ജുവിന് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് പ്രതികരണം.

Sanju Samson  Danish Kaneria  Danish Kaneria on Sanju Samson  IND vs WI  Sanju Samson Scores Against WI  സഞ്ജു സാംസണ്‍  ഡാനിഷ് കനേരിയ  സഞ്ജുവിനെ വിമര്‍ശിച്ച് ഡാനിഷ് കനേരിയ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്
Sanju Samson
author img

By

Published : Aug 10, 2023, 11:05 AM IST

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലെടുക്കാന്‍ കഴിയാത്ത താരം സഞ്ജു സാംസണ്‍ (Sanju Samson) ആണെന്ന് ഡാനിഷ് കനേരിയ (Danish Kaneria). വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു മോശം ഫോം തുടരുന്നതിനിടെയാണ് മുന്‍ പാകിസ്ഥാന്‍ താരത്തിന്‍റെ വിമര്‍ശനം. ഇന്ത്യ വിന്‍ഡീസ് മൂന്നാം ടി20യ്‌ക്ക് ശേഷമായിരുന്നു കനേരിയയുടെ പ്രതികരണം.

നിലവില്‍, ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് സഞ്ജു സാംസണ്‍. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഓരോ മത്സരവും താരത്തിന് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍, ഏകദിന പരമ്പരയില്‍ അവസരം ലഭിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സഞ്ജുവിന് മികവിലേക്ക് ഉയരാന്‍ സാധിച്ചത്.

പിന്നാലെ, ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ അവസാന ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമികവ് ആവര്‍ത്തിക്കാന്‍ താരത്തിനായിരുന്നില്ല. മൂന്ന് മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചെങ്കിലും രണ്ട് മത്സരങ്ങളില്‍ മാത്രമായിരുന്നു താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇതില്‍ ആകെ 19 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം.

Also Read : Sanju Samson | ആദ്യ നാലില്‍ ആളുണ്ട്, സഞ്ജുവിൽ നിന്ന് പ്രതീക്ഷിക്കുന്ന റോൾ വ്യത്യസ്‌തം : ആര്‍ അശ്വിന്‍

'ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli) എന്നിവര്‍ക്ക് ഇന്ത്യന്‍ ടീം വിശ്രമം അനുവദിച്ചു. അതുകൊണ്ടാണ് മറ്റ് താരങ്ങള്‍ക്ക് ഇപ്പോള്‍ അവസരം ലഭിക്കുന്നത്. ടീമില്‍ ചില താരങ്ങള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നതാണ്.

ഇപ്പോള്‍ അവരും ഇന്ത്യയ്‌ക്കായി കളിക്കുന്നുണ്ട്. അതിലൊരാളാണ് സഞ്ജു സാംസണ്‍. സഞ്ജു നിങ്ങള്‍ എപ്പോഴാണ് ഇനി റണ്‍സ് കണ്ടെത്താന്‍ പോകുന്നത് എന്നതാണ് എന്‍റെ ചോദ്യം. മുന്‍പ് പലപ്പോഴും സഞ്ജുവിനായി വാദിക്കുകയും ടീമില്‍ അവസരം ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്‌ത ഒരു വ്യക്തിയാണ് ഞാന്‍.

ഇപ്പോള്‍, അവന് മതിയായ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, ലഭിച്ച അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്താന്‍ അവന് സാധിച്ചിട്ടില്ല'- കനേരിയ പറഞ്ഞു.

വിന്‍ഡീസില്‍ എത്തിയ ഇന്ത്യയുടെ ഏകദിന - ടി20 സ്‌ക്വാഡുകളില്‍ ഇടം പിടിച്ചിരുന്ന സഞ്ജു സാംസണ്‍ നാല് ഇന്നിങ്‌സിലാണ് ബാറ്റ് ചെയ്യാനെത്തിയത്. ഏകദിനത്തിലെ രണ്ട് മത്സരങ്ങളില്‍ 9, 51 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്‌കോര്‍. ടി20യിലേക്ക് എത്തിയപ്പോള്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് സഞ്ജു ഉയര്‍ന്നിരുന്നില്ല.

ട്രിനിഡാഡില്‍ നടന്ന ആദ്യ ടി20യില്‍ 12 റണ്‍സടിച്ച് റണ്‍ഔട്ടായ സഞ്ജു രണ്ടാം ടി20യില്‍ ഏഴ് റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ തറപറ്റിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചിരുന്നു. ടി20 പരമ്പരയില്‍ ഇന്ത്യ ജയിച്ച മൂന്നാം മത്സരത്തില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

Also Read : Sanju Samson | ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കരുത്; സഞ്‌ജുവിന് ആകാശ് ചോപ്രയുടെ കനത്ത മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.