മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) നോക്ക് ഔട്ട് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഇന്ന് (നവംബര്‍ 9) ആരംഭിക്കും (Cricket World Cup 2023 Knock Out Matches Ticket Sale). സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയാണ് രാത്രി എട്ട് മണിക്ക് ആരംഭിക്കുന്നത്. നവംബര്‍ 15, 16 തീയതികളില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തിനും 19ന് നടക്കുന്ന ഫൈനലിനുമുള്ള ടിക്കറ്റുകള്‍ https://tickets.cricketworldcup.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ആരാധകര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത് (How To Get Cricket World Cup Semi and Final Tickets).
ഇന്ത്യ (India), ദക്ഷിണാഫ്രിക്ക (South Africa), ഓസ്‌ട്രേലിയ (Australia) എന്നീ ടീമുകളാണ് നിലവില്‍ ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. പോയിന്‍റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍ (Cricket World Cup 2023 Points Table). പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്ന ഇന്ത്യ ആദ്യ സെമിയില്‍ തങ്ങളുടെ എതിരാളികള്‍ ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് നിലവില്‍. ന്യൂസിലന്‍ഡ് (New Zealand), പാകിസ്ഥാന്‍ (Pakistan), അഫ്‌ഗാനിസ്ഥാന്‍ (Afghanistan) ടീമുകളാണ് സെമിയിലെ അവസാന സ്ഥാനത്തിനായി പോരാടുന്നത്.
പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായെത്തുന്ന ടീമും മത്സരിക്കുന്ന ഒന്നാം സെമി ഫൈനല്‍ പോരാട്ടത്തിന് വേദിയായി നിശ്ചയിച്ചിരിക്കുന്നത് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് (Cricket World Cup Semi Final 1). നവംബര്‍ 15നാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. അതേസമയം, പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി പാകിസ്ഥാന്‍ ആണ് സെമിയിലേക്ക് എത്തുന്നതെങ്കില്‍ ഈഡന്‍ ഗാര്‍ഡന്‍സ് ആയിരിക്കും ഈ മത്സരത്തിന് വേദിയാകുന്നത്.
നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ (Cricket World Cup Semi Final 2) പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ ആണ് നേരിടുന്നത് (Cricket World Cup 2023 South Africa vs Australia Semi Final). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് (Eden Gardens Kolkata) ഈ മത്സരം.
രണ്ട് സെമി ഫൈനലിലേയും വിജയികള്‍ നേര്‍ക്കുനേര്‍ പോരടിക്കുന്ന ലോകകപ്പ് കലാശപ്പോരാട്ടം നവംബര്‍ 19ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്.
Also Read : 'മഴ നനഞ്ഞാല്‍ എന്താകും കിവീസിന്‍റെ ഭാവി...?' ന്യൂസിലന്‍ഡിനെ ആശങ്കയിലാക്കി ചിന്നസ്വാമിയിലെ കാലാവസ്ഥ പ്രവചനം