ETV Bharat / sports

ഈഡന്‍ ഗാര്‍ഡന്‍സില്‍ 'അത്ഭുതം പ്രതീക്ഷിച്ച്' പാകിസ്ഥാന്‍; ഇനിയും തോല്‍ക്കാതിരിക്കാന്‍ ഇംഗ്ലണ്ട് - പാകിസ്ഥാന്‍

Pakistan vs England Matchday Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടും.

Cricket World Cup 2023  Pakistan vs England  Pakistan vs England Matchday Preview  Pakistan Chance In Cricket World Cup Semi Final  How Pakistan Can Qualify For World Cup Semi Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  പാകിസ്ഥാന്‍ ഇംഗ്ലണ്ട്  പാകിസ്ഥാന്‍  ഇംഗ്ലണ്ട്
Pakistan vs England Matchday Preview
author img

By ETV Bharat Kerala Team

Published : Nov 11, 2023, 7:29 AM IST

കൊല്‍ക്കത്ത : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സെമി പ്രവേശനം ഉറപ്പിക്കാനുള്ള അവസാന മത്സരത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് പാകിസ്ഥാന്‍ ഇറങ്ങുന്നു. ഇന്ന് (നവംബര്‍ 11) നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍ (Pakistan vs England). കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം.

നിലവില്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ് പാകിസ്ഥാന്‍ (Cricket World Cup 2023 Points Table). ന്യൂസിലന്‍ഡിനെ മറികടന്ന് സെമി ഫൈനലില്‍ സ്ഥാനം പിടിക്കണമെങ്കില്‍ പാക് പടയ്‌ക്ക് ഇന്ന് 287 റണ്‍സിന്‍റെയെങ്കിലും വമ്പന്‍ ജയം സ്വന്തമാക്കേണ്ടതുണ്ട് (How Pakistan Can Qualify For World Cup Semi Final). രണ്ടാമതാണ് ബാറ്റ് ചെയ്യേണ്ടി വരുന്നതെങ്കില്‍ അവരുടെ സെമി പ്രതീക്ഷകള്‍ അതോടെ അവസാനിക്കും.

  • " class="align-text-top noRightClick twitterSection" data="">

ആദ്യ മത്സരങ്ങള്‍ ജയിച്ചെങ്കിലും പിന്നീടേറ്റ തുടര്‍ തോല്‍വികളാണ് പാക് പടയ്‌ക്ക് തിരിച്ചടിയായത്. അഫ്‌ഗാനിസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വിയും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം കൈവിട്ടതും ബാബറിന്‍റെയും കൂട്ടരുടെയും സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. അവസാന രണ്ട് മത്സരവും ജയിച്ചെത്തുന്ന പാകിസ്ഥാന്‍ ഇന്നും വിജയപ്രതീക്ഷയില്‍ തന്നെയാകും ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങുന്നത്.

ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരത്തില്‍ ഫഖര്‍ സമാന്‍ (Fakhar Zaman), ബാബര്‍ അസം (Babar Azam) എന്നിവരുടെ ബാറ്റിങ് പ്രകടനമായിരുന്നു പാകിസ്ഥാന് നിര്‍ണായകമായത്. ഇന്ന്, തങ്ങളുടെ വിധി നിര്‍ണയിക്കപ്പെടുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇവരുടെ ബാറ്റിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബൗളിങ്ങില്‍ ഷഹീന്‍ അഫ്രീദിയിലാണ് (Shaheen Afridi) ടീമിന്‍റെ പ്രതീക്ഷകള്‍.

ലോകകപ്പില്‍ നിന്നും ജയിച്ച് മടങ്ങാനാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ് ഇംഗ്ലീഷ് പട. ഏകദിന ലോകകപ്പിലെ അവസാന മത്സരത്തില്‍ ഇന്ന് പാകിസ്ഥാനെതിരെ ജയം നേടിയാല്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും ടീമിന് ഉറപ്പിക്കാം.

പാകിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 Pakistan Squad): ഫഖർ സമാൻ, അബ്‌ദുല്ല ഷഫീഖ്, ഇമാം ഉല്‍ ഹഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഇഫ്‌തിഖർ അഹമ്മദ്, ഷദാബ് ഖാൻ, സൗദ് ഷക്കീൽ, മുഹമ്മദ് നവാസ്, സൽമാൻ അലി ആഘ, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഉസാമ മിർ.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ് (Cricket World Cup 2023 England Squad): ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മൊയീൻ അലി, ലിയാം ലിവിങ്‌സ്‌റ്റണ്‍, സാം കറൻ, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്, ബ്രൈഡൻ കാർസി.

Also Read : 'ഇംഗ്ലണ്ടിനെ നമുക്ക് പൂട്ടിയിടാം'; പാകിസ്ഥാനെ കളിയാക്കി വസീം അക്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.