ദുബായ്: ഐസിസി പുറത്തിറക്കിയ പുതിയ ഏകദിന ബാറ്റിംഗ് റാംങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇടം പിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. ലോകകപ്പ് മത്സരങ്ങളില്‍ ഇരു താരങ്ങളും കാഴ്ച വെക്കുന്ന മികച്ച പ്രകടനമാണ് റാംങ്കിങ്ങ് മെച്ചപ്പെടുത്താന്‍ താരങ്ങള്‍ക്ക് സഹായകമായത്.
മുന്‍പും ഒന്നാം സ്ഥാനത്തിയിരുന്ന കോഹ്‌ലി ലോകകപ്പ് മത്സരങ്ങളില്‍ അഞ്ച് അര്‍ധസെഞ്ച്വറികള്‍ നേടിയത് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണമായി കാരണമായത്. നിലവിലെ പോയിന്‍റില്‍ നിന്ന് ഒരു പോയന്‍റ് അധികം വര്‍ധിപ്പിച്ച് 891 പോയന്‍റിലെത്താന്‍ കോഹ്‌ലിക്ക് സാധിച്ചു. ഒമ്പതു മത്സരങ്ങളില്‍ നിന്ന് 63.14 റണ്‍സ് ശരാശരിയില്‍ 442 റണ്‍സാണ് പരമ്പരയില്‍ കോഹ്‌ലി ഇത്‌വരെ നേടിയിട്ടുള്ളത്.
അതേ സമയം നിലവില്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഉപനായകന്‍ രോഹിത് ശര്‍മ്മ പോയന്‍റ് നിലയില്‍ വന്‍ ഉയര്‍ച്ചയാണ് കാഴ്ച വെച്ചിരിക്കുന്നത് കോഹ്‌ലിയും രോഹിതും തമ്മില്‍ വെറും അഞ്ച് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് ഉള്ളത്. ലോകകപ്പ് മത്സരങ്ങളുടെ മികവില്‍ 51 പോയന്‍റിന്‍റെ നേട്ടമാണ് രോഹിതിനുണ്ടായത്. കളിയിലെ മികവ് തുടര്‍ന്നാല്‍ കോഹ്‌ലിയെ മറി കടന്ന് രോഹിത് ഒന്നാമതെത്താനും സാധ്യതയുണ്ട്.
പാക് യുവതാരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് നാലാമത്. റോസ് ടെയ്‌ലര്‍, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റ് താരങ്ങള്‍