ETV Bharat / sports

വനിതാ ടി20 ലോകകപ്പ്; ഇനി ഒരു നാൾ മാത്രം - women's t20 news

ഫെബ്രുവരി 21-ന് സിഡ്‌നിയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ആതിഥേയരെ നേരിടും.

വനിതാ ടി20 വാർത്ത  ലോകകപ്പ് വാർത്ത  ടി20 വാർത്ത  t20 news  women's t20 news  worldcup news
വനിതാ ടി20
author img

By

Published : Feb 20, 2020, 2:00 PM IST

ഹൈദരാബാദ്: വനിതാ ടി20 ലോകകപ്പിന് ഫെബ്രുവരി 21-ന് ഓസ്‌ട്രേലിയയില്‍ തുടക്കമാകും. സിഡ്നിയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടും. മാർച്ച് എട്ടിന് വനിതാ ദിനത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍ മത്സരം നടക്കുക. 10 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. ആദ്യ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും യോഗ്യത നേടുന്ന രണ്ട് വീതം ടീമുകൾ അടുത്ത ഘട്ടത്തില്‍ സെമി ഫൈനലില്‍ മാറ്റുരക്കും. ഗ്രൂപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തായ്‌ലാന്‍റ്, വെസ്റ്റ്ഇന്‍ഡീസ് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉൾപ്പെട്ടിരിക്കുന്നത്.

വനിതാ ടി20 വാർത്ത  ലോകകപ്പ് വാർത്ത  ടി20 വാർത്ത  t20 news  women's t20 news  worldcup news
ഐസിസി വനിത ടി20 ലോകകപ്പിന് ഫെബ്രുവരി 21-ന് തുടക്കം

നിലവില്‍ കപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് മേഗ് ലാനിങ് നയിക്കുന്ന ഓസ്‌ട്രേലിയ.ആതിഥേയരാകുന്നതിന്‍റെ മുന്‍തൂക്കവും അവർക്ക് ലഭിക്കും. ഇതിനകം നാല് തവണ ഓസിസ് വനിതാ ടീം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2010, 2012, 2014, 2018 വർഷങ്ങളിലാണ് ഓസിസ് കിരീടം സ്വന്തമാക്കിയത്. 2009-ല്‍ ഓസ്‌ട്രേലിയയും 2016-ല്‍ വെസ്റ്റ്ഇന്‍ഡീസും കിരീടം സ്വന്തമാക്കി.

ടി20 ലോകകപ്പ് ട്രോഫി.

അതേസമയം ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ ടി20 ലോകകപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ടീമിന് കിരീടം സ്വന്തമാക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. സ്മൃതി മന്ദാനയും ഷിഫാലി വർമ്മയും റോഡ്രിഗസും നായിക ഹർമ്മന്‍ പ്രീത് കൗറും ഉൾപ്പെട്ട ബാറ്റിങ് മുന്‍നിര ശക്തമായ നിലയിലാണ്. അതേസമയം മധ്യനിരയും വാലറ്റവും ദുർബലരാണ്. ബൗളിങ്ങില്‍ സ്പിന്നർമാരാണ് ഇന്ത്യയുടെ ശക്തി. ജൂലാന്‍ ഗോസ്വാമി ടി20 ഫോർമാറ്റില്‍ നിന്നും വിരമിച്ച ശേഷം ശിഖ പാണ്ഡെ ഒഴികെയുള്ള ഇന്ത്യന്‍ പേസ് ബൗളിങ്ങ് നിര പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.