പെർത്ത്: വനിത ടി20 ലോകകപ്പില്‍ അപരാജിതരായി ഇന്ത്യ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിന് എതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 143 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 124 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
-
2️⃣ matches
— ICC (@ICC) February 24, 2020 " class="align-text-top noRightClick twitterSection" data="
2️⃣ wins
India are on a roll this #T20WorldCup 💪 #INDvBAN SCORECARD 📝 https://t.co/iDG7m7cX0M pic.twitter.com/wMS2K1Aspp
">2️⃣ matches
— ICC (@ICC) February 24, 2020
2️⃣ wins
India are on a roll this #T20WorldCup 💪 #INDvBAN SCORECARD 📝 https://t.co/iDG7m7cX0M pic.twitter.com/wMS2K1Aspp2️⃣ matches
— ICC (@ICC) February 24, 2020
2️⃣ wins
India are on a roll this #T20WorldCup 💪 #INDvBAN SCORECARD 📝 https://t.co/iDG7m7cX0M pic.twitter.com/wMS2K1Aspp
ഇന്ത്യന്‍ ബൗളർമാർക്ക് മുന്നില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരക്ക് പിടിച്ചുനില്‍ക്കാനായില്ല. 33 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ നിഗർ സുല്‍ത്താനാണ് ബംഗ്ലാദേശിന്‍റെ ടോപ്പ് സ്കോറർ. 33 റണ്‍സെടുത്ത ഓപ്പണർ മുർഷിദ ഖാട്ടൂണ്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളിങ് നിരക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബംഗ്ലാദേശ് ബാറ്റിങ് നിരക്കായില്ല. ഇന്ത്യക്ക് വേണ്ടി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും രാജേശ്വരി ഗെയ്ക്ക്‌വാദ് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയത് ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സെടുത്തു. 17പന്തില്‍ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 39 റണ്‍സെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഷഫാലിയാണ് കളിയിലെ താരം. മൂന്നാമത് ഇറങ്ങി ജമീമ റോഡ്രിഗസ് 34 റണ്‍സെടുത്തു. ഇരുവരും ചേർന്ന് 37 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. മത്സരത്തില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇത്. വാലറ്റത്ത് ശിഖ പാണ്ഡ്യയും വേദാ കൃഷ്ണമൂർത്തിയും ചേർന്നാണ് രണ്ടാമത്തെ വലിയ കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും ചേർന്ന് 29 റണ്‍സിന്‍റെ ഏഴാം വിക്കറ്റ് പാർട്ട്ണർഷിപ്പുണ്ടാക്കി. ബംഗ്ലാദേശിന് വേണ്ടി പന്നാ ഘോഷും സല്‍മാ ഖാട്ടൂനും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയുെട രണ്ടാം ജയമാണ് ഇത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയിലെ പോയിന്‍റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഫെബ്രുവരി 27ന് ന്യൂസിലന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.