ഷാര്‍ജ: വനിതാ ടി20 ചലഞ്ച് മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ നോവാസിന് എതിരെ വെലോസിറ്റിക്ക് ജയം. 127 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെലോസിറ്റി അഞ്ച് വിക്കറ്റിനാണ് വിജയിച്ചത്. 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സുനെ ലസാണ് സൂപ്പര്‍ നോവാസിന്‍റെ ടോപ്പ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സുഷമാ വെര്‍മ 34 റണ്‍സെടുത്ത് പുറത്തായി. വേദ കൃഷ്‌ണമൂര്‍ത്തി(29), ഷെഫാലി വര്‍മ(17), എന്നിവര്‍ വെലോസിറ്റിക്കായി രണ്ടക്കം കടന്നു. മൂന്നാമതായി ഇറങ്ങി ഏഴ് റണ്‍സെടുത്ത് പുറത്തായ നായിക മിതാലി രാജ് വെലോസിറ്റിയെ നിരാശപ്പെടുത്തി.
-
VELOCITY WIN!
— Women's CricZone (@WomensCricZone) November 4, 2020 " class="align-text-top noRightClick twitterSection" data="
An enterprising partnership between Sune Luus and Sushma Verma take them home in a thriller with a ball to spare.#Supernovas vs #Velocity#WomensT20Challenge #avnir @WTFSports7 pic.twitter.com/tNri5sXh7B
">VELOCITY WIN!
— Women's CricZone (@WomensCricZone) November 4, 2020
An enterprising partnership between Sune Luus and Sushma Verma take them home in a thriller with a ball to spare.#Supernovas vs #Velocity#WomensT20Challenge #avnir @WTFSports7 pic.twitter.com/tNri5sXh7BVELOCITY WIN!
— Women's CricZone (@WomensCricZone) November 4, 2020
An enterprising partnership between Sune Luus and Sushma Verma take them home in a thriller with a ball to spare.#Supernovas vs #Velocity#WomensT20Challenge #avnir @WTFSports7 pic.twitter.com/tNri5sXh7B
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള സൂപ്പര്‍ നോവാസ് 44 റണ്‍സെടുത്ത ചമാരി അട്ടപ്പട്ടുവിന്‍റെ നേതൃത്വത്തില്‍ 126 റണ്‍സെടുത്തു. നായിക ഹര്‍മന്‍പ്രീതുമായി ചേര്‍ന്ന് 47 റണ്‍സിന്‍റെ മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് ചമാരി സ്വന്തമാക്കിയത്. ഇരുവരെയും കൂടാതെ 11 റണ്‍സെടുത്ത ഓപ്പണര്‍ പ്രിയ പുനിയയും 18 റണ്‍സെടുത്ത ശശികല ശ്രീവര്‍ദ്ധനെയും മാത്രമാണ് സൂപ്പര്‍ നോവാസിന് വേണ്ടി രണ്ടക്കം കടന്നത്.
വെലോസിറ്റിക്ക് വേണ്ടി ഏക്‌താ ബിഷ്‌ട് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജഹനാരാ ആലം ലെങ് കാസ്പെര്‍ക്ക് എന്നിവ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തെ ടോസ് നേടിയ വെലോസിറ്റി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന വനിത ടി20 ചലഞ്ചില്‍ ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഉള്ളത്. ഷാര്‍ജയിലാണ് മത്സരങ്ങള്‍ നടക്കുക. വെലോസിറ്റിക്കും സൂപ്പര്‍നോവക്കും ഒപ്പം ട്രയല്‍ബ്ലേസറും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ്.