ദുബായ്: ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ മഞ്ഞ ജേഴ്‌സിയല്‍ ഇന്ത്യന്‍ വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങ്ങിനെ കാണാന്‍ സാധിക്കില്ലന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതേസമയം താരം പുതിയ വേഷത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമാകുമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ഐപിഎല്‍ 13ാം പതിപ്പില്‍ കമന്‍റേറ്ററുടെ റോളാണ് താരത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിനുള്ള നീക്കങ്ങള്‍ ഐപിഎല്‍ സംഘാടകരുടെ ഭാഗത്ത് നിന്നും ആരംഭിച്ചതായാണ് സൂചന.

അടുത്ത ആഴ്‌ച വരെ കമന്‍റേറ്റര്‍മാരുടെ പാനല്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ സംഘാടകര്‍ക്ക് സമയമുണ്ട്. ഈ സീസണില്‍ താരം ഐപിഎല്ലിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ കമന്‍റേറ്റിന്‍റെ റോളില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂടുതലാണ്. കളി പറയുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ സിങ്ങിന്‍റെ അനുഭവ പരിചയം മുതല്‍ക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ.
കൂടുതല്‍ വായനക്ക്: ഹര്‍ഭജനെ മഞ്ഞ ജേഴ്‌സിയില്‍ കാണില്ല; സ്ഥിരീകരണവുമായി സിഎസ്‌കെ