ഹൈദരാബാദ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ 928 പോയിന്‍റുമയി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. തിങ്കളാഴ്ച്ചയാണ് ഐസിസി പുതിയ ടെസ്‌റ്റ് റാങ്കിങ് പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്‌റ്റീവ് സ്മിത്തിനെക്കാൾ 16 പോയന്‍റിന്‍റെ വ്യത്യാസമാണ് കോലിക്കുള്ളത്. ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ് പരമ്പരിയിലെ മികച്ച പ്രകടനമാണ് കോലിക്ക് ഗുണമായത്. ചേതേശ്വർ പൂജാരയും അജങ്ക്യാ രഹാനയുമാണ് ആദ്യ പത്തില്‍ ഉൾപ്പെട്ട മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങൾ. പൂജാര നാലാം സ്ഥാനവും രഹാന ആറാം സ്ഥാനവും നിലനിർത്തി.
-
⬆️ Marnus Labuschagne breaks into 🔝 5
— ICC (@ICC) December 16, 2019 " class="align-text-top noRightClick twitterSection" data="
⬆️ Babar Azam breaks into 🔝 10
After their consistent performances on recent tours, the two batsmen have made giant strides in the latest @MRFWorldwide ICC Test Rankings for batting 👏
Updated rankings 👉 https://t.co/e3UkSGNkdZ pic.twitter.com/BobjQA5wMk
">⬆️ Marnus Labuschagne breaks into 🔝 5
— ICC (@ICC) December 16, 2019
⬆️ Babar Azam breaks into 🔝 10
After their consistent performances on recent tours, the two batsmen have made giant strides in the latest @MRFWorldwide ICC Test Rankings for batting 👏
Updated rankings 👉 https://t.co/e3UkSGNkdZ pic.twitter.com/BobjQA5wMk⬆️ Marnus Labuschagne breaks into 🔝 5
— ICC (@ICC) December 16, 2019
⬆️ Babar Azam breaks into 🔝 10
After their consistent performances on recent tours, the two batsmen have made giant strides in the latest @MRFWorldwide ICC Test Rankings for batting 👏
Updated rankings 👉 https://t.co/e3UkSGNkdZ pic.twitter.com/BobjQA5wMk
ഓസ്‌ട്രേലിയയുടെ മാർനസ് ലബുഷെയ്നാണ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയ താരം. ന്യൂസിലാന്‍റിന് എതിരായ ടെസ്‌റ്റ് പരമ്പയിലെ ആദ്യ മത്സരത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ലബുഷെ്യ്ന്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് എത്തി. പെർത്ത് ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സില്‍ ലബുഷെയ്ന്‍ സെഞ്ച്വറിയോടെ 143 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
ആദ്യ ടെസ്‌റ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ ബാബർ അസമും ആദ്യ പത്തില്‍ ഇടം നേടി. നാല് സ്ഥാനം മെച്ചപ്പെടുത്തിയ അസം റാങ്കിങ്ങില്‍ ഒമ്പതാമതാണ്. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും സെഞ്ചുറി നേടിയ ബാബർ അസം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
-
Mitchell Starc ⬆️
— ICC (@ICC) December 16, 2019 " class="align-text-top noRightClick twitterSection" data="
Tim Southee ⬆️
The fast bowlers have been on 🔥 of late and it shows in the recent @MRFWorldwide ICC Test Rankings for bowling!
Updated rankings 👉 https://t.co/HYjKQA6nsf pic.twitter.com/VbBQVS6Co7
">Mitchell Starc ⬆️
— ICC (@ICC) December 16, 2019
Tim Southee ⬆️
The fast bowlers have been on 🔥 of late and it shows in the recent @MRFWorldwide ICC Test Rankings for bowling!
Updated rankings 👉 https://t.co/HYjKQA6nsf pic.twitter.com/VbBQVS6Co7Mitchell Starc ⬆️
— ICC (@ICC) December 16, 2019
Tim Southee ⬆️
The fast bowlers have been on 🔥 of late and it shows in the recent @MRFWorldwide ICC Test Rankings for bowling!
Updated rankings 👉 https://t.co/HYjKQA6nsf pic.twitter.com/VbBQVS6Co7
ബോളർമാർക്കിടയില്‍ ഓസ്‌ട്രേലിയന്‍ ബോളർ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയുടെ ജസ്‌പ്രീത് ബൂംറ മാത്രമാണ് ആദ്യ പത്തില്‍ ഉൾപ്പെട്ടിരിക്കുന്നത്. പരിക്കേറ്റ് ടീമിന് പുറത്തിരിക്കുന്ന താരം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്നും പുറത്ത് പോയി. നിലവില്‍ ആറാം സ്ഥാനത്താണ് ബൂംറ.
ഓൾ റൗണ്ടർമാർക്കിടയില്‍ വെസ്‌റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോൾഡറാണ് ഒന്നാമത്. രണ്ട് ഇന്ത്യന്‍ താരങ്ങൾ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയിരിക്കുന്നത്. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും രവിചന്ദ്രന്‍ അശ്വിന്‍ അറാം സ്ഥാനത്തുമാണ്.