ETV Bharat / sports

ഐപിഎല്‍ 2020ന് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ച് യുഎഇ ക്രിക്കറ്റ് ബോർഡ്

ഐപിഎല്ലിന് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും രംഗത്ത്

ഐപിഎല്‍ 2020ന് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ച് യുഎഇ ക്രിക്കറ്റ് ബോർഡ്
UAE cricket board confirms offer to host IPL 2020 UAE Cricket Board Emirates Cricket Board IPL IPL 2020 ഐപിഎല്‍ യുഎഇ ക്രിക്കറ്റ് ബോർഡ്
author img

By

Published : Jun 6, 2020, 11:46 PM IST

ദുബായ്: കൊവിഡ് 19 മൂലം മാറ്റിവച്ച ഈ വർഷത്തെ ഐപിഎല്ലിന് വേദിയാവാൻ സന്നദ്ധത അറിയിച്ച് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ്. ഐപിഎല്‍ 2020 സീസണിലെ മത്സരങ്ങൾ ഇന്ത്യയില്‍ നടത്താൻ കഴിഞ്ഞില്ലെങ്കില്‍ യുഎഇയില്‍ വേദിയൊരുക്കാൻ തയാറാണെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ചു.

മാർച്ച് അവസാനത്തോടെ ആരംഭിക്കാനിരുന്ന ഐപിഎല്ലിന്‍റെ 13-ാം സീസൺ കൊവിഡ് മഹാമാരിമൂലം നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ മനസുതുറന്നിട്ടില്ല. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷം ഒക്‌ടോബർ - നവംബർ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടത്താനിരുന്ന ടി-20 ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിയാല്‍ ഈ സമയം ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങൾ നടത്താമെന്ന കണക്കുക്കൂട്ടലിലാണ് ബിസിസിഐ.

UAE cricket board confirms offer to host IPL 2020  UAE Cricket Board  Emirates Cricket Board  IPL  IPL 2020  ഐപിഎല്‍  യുഎഇ ക്രിക്കറ്റ് ബോർഡ്
ഐപിഎല്‍ 2020ന് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ച് യുഎഇ ക്രിക്കറ്റ് ബോർഡ്

മുമ്പ് നിരവധി അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് നിഷ്‌പക്ഷവേദിയായിട്ടുള്ള യുഎഇ ഐപിഎല്ലിനും വേദിയായിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഐപിഎല്‍ വിജയകരമായി നടത്താനാവുമെന്നും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ജനറല്‍ സെക്രട്ടറി മുബാഷിർ ഉസ്‌മാനി പറഞ്ഞു.

ഐപിഎല്ലിന് പുറമേ ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡിനും അവരുടെ സീസൺ പൂർത്തിയാക്കാൻ വേദിയൊരുക്കാമെന്ന് അറിയിച്ചതായി മുബിഷിർ ഉസ്‌മാനി വ്യക്തമാക്കി.

ഐപിഎല്‍ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയാല്‍ വേദിയൊരുക്കാൻ തയാറാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും അറിയിച്ചിട്ടുണ്ട്.

ജൂൺ പത്തിന് നടക്കുന്ന ഐസിസി ബോർഡ് മീറ്റിങില്‍ ഈ വർഷത്തെ ടി-20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം മാത്രമെ ഐപിഎല്ലിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.