ETV Bharat / sports

സാമൂഹ്യ അകലം പാലിക്കണം, ആഹ്ളാദ പ്രകടനം വേണ്ട; മാർഗനിർദേശങ്ങളുമായി ഐസിസി

കൊവിഡ് ഭീതി അകലുമ്പോൾ ക്രിക്കറ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐസിസി 16 പേജുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്

author img

By

Published : May 23, 2020, 2:34 PM IST

icc news  covid 19 news  guideliness news  ഐസിസി വാർത്ത  കൊവിഡ് 19 വാർത്ത  മാർഗനിർദ്ദേശം വാർത്ത
ഐസിസി

ദുബായ്: കൊവിഡ് 19 ഭീതി ഒഴിഞ്ഞ് ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐസിസി. അതത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിച്ചുകൊണ്ട് വേണം ക്രിക്കറ്റ് പുനരാരംഭിക്കേണ്ടതെന്ന് ഐസിസി വ്യക്തമാക്കുന്നു. 16 പേജുള്ള മാർഗനിർദേശങ്ങൾ ആരോഗ്യരംഗത്തെ വിദഗ്‌ധരുമായി ചർച്ച ചെയ്‌ത ശേഷം ഐസിസിയുടെ മെഡിക്കല്‍ ഉപദേശക സമിതിയാണ് തയാറാക്കിയത്.

ആഭ്യന്തര, അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് പ്രത്യേകം നിർദ്ദേശങ്ങളാണ് ഇതില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാനാകൂ. അതേസമയം അന്താരാഷ്‌ട്ര മത്സരങ്ങൾ ആരംഭിക്കുമ്പോൾ അധിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും.

ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് മുമ്പ് ഓരോ ടീമുകളോടും മെഡിക്കല്‍ ഓഫീസര്‍മാരെ അല്ലെങ്കില്‍ ബയോ സേഫ്റ്റി ഓഫീസറെ നിയമിക്കാന്‍ ഐസിസി നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് പരമ്പരക്ക് മുമ്പ് 14 ദിവസത്തെ ഐസോലേഷന്‍ പരിശീലന ക്യാംപ് നടത്തണം. ഇതില്‍ താരങ്ങളും ടീമിന്‍റെ ഭാഗമായ മറ്റുള്ളവരും കൊവിഡ്-19 ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ക്ക് വിധേയരാക്കും. കളിക്കാർ ഉപയോഗിക്കുന്ന ബാറ്റ്, പാഡ്, ഗ്ലൗസ് തുടങ്ങിയവ മത്സരത്തിന് മുമ്പും ശേഷവും അണുവിമുക്തമാക്കണം. പന്ത് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും ഐസിസിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കളിക്കാരും അമ്പയർമാരും സാമൂഹ്യ അകലം പാലിക്കണം. താരങ്ങള്‍ തൊപ്പി, പന്ത് അതുപോലെയുള്ള സ്വന്തം സാധനങ്ങള്‍ ഓവറുകള്‍ക്കിടെ അംപയര്‍മാരെ ഏല്‍പ്പിക്കാന്‍ പാടില്ല. താരങ്ങള്‍ തമ്മില്‍ കളിക്കിടെ അനാവശ്യമായി ഒരു തരത്തിലുള്ള ശാരീരിക സമ്പര്‍ക്കവും പുലര്‍ത്തരുത്. ആഹ്ലാദപ്രകടനം ഉൾപ്പെടെ പാടില്ല. പന്തില്‍ ഉമിനീർ ഉൾപ്പെടെ പ്രയോഗിക്കരുതെന്നും മാർഗനിർദ്ദേശത്തില്‍ പറയുന്നു.

ടീം അംഗങ്ങളുടെ യാത്രക്കായി ചാർട്ടേഡ് ഫ്ലൈറ്റ് ഉപയോഗിക്കണം. വിമാനത്തിനുള്ളിലും സാമൂഹിക അകലം ഉറപ്പ് വരുത്തണം. ടീം ഡോക്ടർ യാത്രയില്‍ കൂടെയുണ്ടെന്ന് ഉറപ്പ് വരുത്തണം. എതെങ്കിലും ഒരു അംഗത്തിന് കൊവിഡ് 19 പോസിറ്റീവാണെന്ന് തെളിഞ്ഞാല്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഉറപ്പാക്കണമെന്നും ഐസിസിയുടെ മാർഗനിർദ്ദേശത്തില്‍ പറയുന്നു. ആഗോള തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങൾ കൊവിഡ് 19 കാരണം നിലവില്‍ നിർത്തിവെച്ചിരിക്കുകയാണ്. ക്രിക്കറ്റിനെ കൂടാതെ ടെന്നീസ് ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.