ETV Bharat / sports

ഇരട്ട സെഞ്ചുറി നേടി സഞ്ജു സാംസണ്‍

125 പന്തിലാണ് സഞ്ജു 212 റണ്‍സ് നേടിയത്. ഇന്ത്യയിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഗോവക്കെതിരെ സഞ്‌ജു അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു.

ഇരട്ട സെഞ്ചുറി നേടി സഞ്ജു സാംസണ്‍
author img

By

Published : Oct 12, 2019, 2:08 PM IST

Updated : Oct 12, 2019, 6:11 PM IST

ബംഗളൂരു: വിജയ്‌ ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ഇരട്ടസെഞ്ചുറി നേടി സഞ്‌ജു സാംസണ്‍. ഗോവക്കെതിരായ ഏകദിന മത്സരത്തില്‍ 125 പന്തില്‍ നിന്ന് 212 റണ്‍സ് നേടിയാണ് സഞ്‌ജു അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സഞ്‌ജു അടിച്ചെടുത്തത്. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ( ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ്) ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍.

സീനിയര്‍ ടീമില്‍ ധോനിക്ക് ശേഷം വിക്കറ്റ് കീപ്പര്‍മാരെ മാറി മാറി പരീക്ഷിക്കുകയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍. ഇതിനിടയിലാണ് സഞ്ജുവിന്‍റെ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടി 20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്‌ജുവിന്‍റെ പ്രകടനം സെലക്‌ടര്‍മാര്‍ക്ക് തള്ളിക്കളയാനാവില്ല. അതിനിടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോഡും മത്സരത്തില്‍ പിറന്നു. സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് 337 റണ്‍സാണ് നേടിയത്. ടോം മൂഡി - കെര്‍ട്ടിസ് സഖ്യത്തിന്‍റെ 309 റണ്‍സെന്ന റെക്കോര്‍ഡാണ് ഇരുവരും ചേര്‍ന്ന് മറികടന്നത്.

Intro:Body:Conclusion:
Last Updated : Oct 12, 2019, 6:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.