അന്താരാഷ്ട്ര ഏകദിനത്തില്‍ ന്യൂസിലൻഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി റോസ് ടെയ്ലർ. ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് ടെയ്ലർ ഈ നേട്ടം കൈവരിച്ചത്.
ന്യൂസിലൻഡിന്‍റെ ഇതിഹാസ താരവും മുൻ നായകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗിന്‍റെ റെക്കോഡാണ് റോസ് ടെയ്ലർ സ്വന്തം പേരിലാക്കിയത്. മൂന്നാം ഏകദിനത്തില്‍ 51 റൺസ് നേടിയപ്പോഴായിരുന്നു ടെയ്ർ ഫ്ലെമിംഗിനെ മറികടന്നത്. 218 ഏകദിനങ്ങളില്‍ നിന്ന് 8026 റൺസാണ് ടെയ്ലർ നേടിയത്. 279 ഏകദിനങ്ങളില്‍ നിന്ന് 8007 റൺസായിരുന്നു ഫ്ലെമിംഗിന്‍റെ സമ്പാദ്യം. മത്സരത്തില്‍ 69 റൺസെടുത്ത് ടെയ്ലർ പുറത്താകുകയും ചെയ്തു. ഇതിന് പുറമേ ഏറ്റവും വേഗത്തില്‍ 8000 റൺസ് തികയ്ക്കുന്ന നാലാമത്തെ താരം കൂടിയായി 34കാരനായ ടെയ്ലർ. കിവീസിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും അർധ സെഞ്ച്വറികളും നേടിയ താരവും ടെയ്ലർ തന്നെയാണ്.
Ross Taylor has now scored more ODI runs for New Zealand than any other. He passed Stephen Fleming's mark of 8,007 during his 64 against Bangladesh.
— ICC (@ICC) February 20, 2019 " class="align-text-top noRightClick twitterSection" data="
But he was dismissed an agonising 12 runs shy of breaking another of Fleming's records...#NZvBAN READ 👇https://t.co/VIE0WYrHTA pic.twitter.com/iIoERJkOMd
">Ross Taylor has now scored more ODI runs for New Zealand than any other. He passed Stephen Fleming's mark of 8,007 during his 64 against Bangladesh.
— ICC (@ICC) February 20, 2019
But he was dismissed an agonising 12 runs shy of breaking another of Fleming's records...#NZvBAN READ 👇https://t.co/VIE0WYrHTA pic.twitter.com/iIoERJkOMdRoss Taylor has now scored more ODI runs for New Zealand than any other. He passed Stephen Fleming's mark of 8,007 during his 64 against Bangladesh.
— ICC (@ICC) February 20, 2019
But he was dismissed an agonising 12 runs shy of breaking another of Fleming's records...#NZvBAN READ 👇https://t.co/VIE0WYrHTA pic.twitter.com/iIoERJkOMd
ബംഗ്ലാ കടുവകൾക്കെതിരായ മൂന്നാം ഏകദിനത്തില്‍ 88 റൺസിന്‍റെ വിജയമാണ് കിവികൾ സ്വന്തമാക്കിയത്. 50 ഓവർ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലൻഡ് 330 റൺസ് നേടിയപ്പോൾ ബംഗ്ലാദേശ് 242 റൺസിന് പുറത്താകുകയായിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ന്യൂസിലൻഡ് 3-0ന് സ്വന്തമാക്കുകയും ചെയ്തു.