എറണാകുളം: രഞ്ജി ട്രോഫിക്കുള്ള ക്രിക്കറ്റിനായുള്ള കേരളത്തിന്‍റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ പട്ടികയിൽ ശ്രീശാന്തും ഇടം പിടിച്ചു. മുഷ്‌താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ശ്രീശാന്തിന് ടീമിൽ ഇടം നേടിക്കൊടുത്തത്. ടിനു യോഹന്നാൻ അണ് മുഖ്യ പരിശീലകൻ. രഞ്ജി ട്രോഫിക്ക് മുന്നോടിയായുള്ള ടീമിന്‍റെ പരിശീലന ക്യാംപ് ഈ മാസം 30 ന് വയനാട് കൃഷ്‌ണ ഗിരി സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഫെബ്രുവരി എട്ടുവരെയാണ് ക്യാംപ്.
25 അംഗ സാധ്യത ടീം
സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, എസ് ശ്രീശാന്ത് വിഷ്ണു വിനോദ്,ആനന്ദ് കൃഷ്ണന്‍, മുഹമ്മദ് അസറുദ്ദീന്‍,രോഹന്‍ കുന്നുമ്മല്‍,സച്ചിന്‍ ബേബി,സല്‍മാന്‍ നിസാര്‍,ഫനൂസ്,എം ഡി നിധീഷ്,വിനൂപ് മനോഹരന്‍, രോഹന്‍ പ്രേം,കെ എം ആസിഫ്, എന്‍ പി ബേസില്‍,അക്ഷയ ചന്ദ്രന്‍,സിജോ മോന്‍ ജോസഫ്,എസ് മിഥുന്‍,അഭിഷേക് മോഹന്‍,വല്‍സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്,ശ്രീരൂപ്,പി കെ മിഥുന്‍,അജ്‌നാസ്, കെ സി അക്ഷയ്, എം അരുണ്‍,വിശ്വേശ്വര്‍ സുരേഷ്.