മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റിലെ മൂന്നാമത്തെ ദിവസത്തെ മത്സരം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. മഴ കാരണമാണ് മൂന്നാം ദിവസത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മാഞ്ചസ്റ്ററില്‍ രാവിലെ മുതല്‍ മഴ തുടരുന്നതിനാല്‍ പിച്ച് ഉള്‍പ്പെടെ മൂടിയിട്ടിരിക്കുകയാണ്.
രണ്ടാം ദിവസം ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 469 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങ് ആരംഭിച്ച കരീബിയന്‍സ് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 32 റണ്‍സ് എടുത്തിരുന്നു. 12 റണ്‍സെടുത്ത ജോണ്‍ കാംപെല്ലിന്‍റെ വിക്കറ്റാണ് നഷ്‌ടമായത്. ആറ് റണ്‍സെടുത്ത ബ്രാത്ത്‌വെയിറ്റും 14 റണ്‍സെടുത്ത അല്‍സാരി ജോസഫുമാണ് ക്രീസില്‍.
-
#ENGvWI: Play delayed here on Day 3 of the second test in the #raisethebat test series 🌧 stay tuned for further updates. Keep track of the weather with @accuweather: https://t.co/anfrRCdI8g #WIReady #MenInMaroon 🌴🏏 pic.twitter.com/y2bvKC0GPc
— Windies Cricket (@windiescricket) July 18, 2020 " class="align-text-top noRightClick twitterSection" data="
">#ENGvWI: Play delayed here on Day 3 of the second test in the #raisethebat test series 🌧 stay tuned for further updates. Keep track of the weather with @accuweather: https://t.co/anfrRCdI8g #WIReady #MenInMaroon 🌴🏏 pic.twitter.com/y2bvKC0GPc
— Windies Cricket (@windiescricket) July 18, 2020#ENGvWI: Play delayed here on Day 3 of the second test in the #raisethebat test series 🌧 stay tuned for further updates. Keep track of the weather with @accuweather: https://t.co/anfrRCdI8g #WIReady #MenInMaroon 🌴🏏 pic.twitter.com/y2bvKC0GPc
— Windies Cricket (@windiescricket) July 18, 2020
ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. 260 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ബെന്‍ സ്റ്റോക്സും ഡോം സിബ്ലിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് 176 റണ്‍സോടെ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ ഓപ്പണര്‍ ഡോം സിബ്ലി 120 റണ്‍സോടെയും സെഞ്ച്വറി സ്വന്തമാക്കി. കരീബിയന്‍സിന് വേണ്ടി റോസ്റ്റണ്‍ ചാസ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.