ETV Bharat / sports

ന്യൂസിലൻഡിലെ ആദ്യ പരമ്പര ജയം തേടി ഇന്ത്യ ഇന്നിറങ്ങും - NZ vs IND 3rd T20I

ന്യൂസിലൻഡില്‍ ഇതിനു മുൻപ് കളിച്ച രണ്ട് ടി-20 പരമ്പരകളിലും ഇന്ത്യ പരാജയം രുചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. ഇന്നത്തെ മത്സരം ഉച്ചയ്ക്ക് 12.30ന് ഹാമില്‍ട്ടണില്‍

NZ vs IND, 3rd T20I: India eye maiden T20I series-win in New Zealand
ന്യൂസിലൻഡിലെ ആദ്യ പരമ്പര ജയം തേടി ഇന്ത്യ ഇന്നിറങ്ങും
author img

By

Published : Jan 28, 2020, 11:37 PM IST

Updated : Jan 28, 2020, 11:53 PM IST

ഹാമില്‍ട്ടൺ; ന്യൂസിലൻഡിന് എതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഹാമില്‍ട്ടണില്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ലക്ഷ്യമിടുന്നത് ന്യൂസിലൻഡിലെ ആദ്യ പരമ്പര ജയം. ന്യൂസിലൻഡില്‍ ഇതിനു മുൻപ് കളിച്ച രണ്ട് ടി-20 പരമ്പരകളിലും ഇന്ത്യ പരാജയം രുചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.

NZ vs IND, 3rd T20I: India eye maiden T20I series-win in New Zealand
ന്യൂസിലൻഡിലെ ആദ്യ പരമ്പര ജയം തേടി ഇന്ത്യ ഇന്നിറങ്ങും
ആദ്യ രണ്ട് മത്സരത്തിലും ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ്. രണ്ടാം മത്സരത്തില്‍ ന്യൂസിലൻഡിനെ ചെറിയ സ്കോറില്‍ എറിഞ്ഞിടാൻ കഴിഞ്ഞതും നായകൻ വിരാട് കോലിക്കും സംഘത്തിനും ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. ബാറ്റിങില്‍ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരുടെ മികച്ച ഫോമും ബൗളിങില്‍ ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ശാർദുല്‍ തൂക്കൂറിന് പകരം നവദീപ് സെയ്നി ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയേക്കും.

അതേസമയം, ന്യൂസിലൻഡ് നിരയില്‍ ബൗളർമാരുടെ ഫോം നായകൻ കെയ്ൻ വില്യംസണെ ആശങ്കപ്പെടുത്തുന്നുണ്ട്. ഓൾറൗണ്ടർമാരായ കോളിൻ ഡിഗ്രാൻഡ്ഹോം, മിച്ചല്‍ സാൻഡ്നർ എന്നിവർ ഫോമിലേക്ക് ഉയരാത്തതും ന്യൂസിലൻഡിന് തലവേദനയാണ്. ഡെയല്‍ മിച്ചല്‍, സ്കോട്ട് കുജെ്ജലിൻ എന്നിവരില്‍ ഒരാൾ ബ്ലെയർ ടിക്ക്‌നറിന് പകരം ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കും. ഓക്‌ലൻഡിലെ ചെറിയ ഗ്രൗണ്ടിനേക്കാൾ വലിയ മൈതാനമാണ് ഹാമില്‍ട്ടണിലേത് എന്നത് ഇരു ടീമുകൾക്കും നിർണായകമാണ്.

Intro:Body:

dd

Conclusion:
Last Updated : Jan 28, 2020, 11:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.