ETV Bharat / sports

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം - ന്യൂസിലന്‍ഡ് പരമ്പര

മികച്ച തുടക്കം കിട്ടിയ ന്യൂസിലന്‍ഡിനെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലിന്‍റെ പ്രകടനമാണ് പിടിച്ചുകെട്ടിയത്.

NZ vs IND  Indian Cricket team  New Zealand Cricket team  ന്യൂസിലന്‍ഡ് പരമ്പര  ഇന്ത്യന്‍ ക്രിക്കറ്റ്
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് 274 റണ്‍സ് വിജയലക്ഷ്യം
author img

By

Published : Feb 8, 2020, 12:24 PM IST

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം. മികച്ച തുടക്കം ലഭിച്ച ന്യൂസിലന്‍ഡിനെ സ്‌പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ 273 റണ്‍സില്‍ ഒതുക്കിയത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ജസ്‌പ്രീത് ബുംറയാണ് ബൗളര്‍മാരില്‍ എറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. അര്‍ധസെഞ്വറി നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലിന്‍റെയും (79), റോസ്‌ ടെയ്‌ലറിന്‍റെയും ( പുറത്താകാതെ 73) മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

NZ vs IND  Indian Cricket team  New Zealand Cricket team  ന്യൂസിലന്‍ഡ് പരമ്പര  ഇന്ത്യന്‍ ക്രിക്കറ്റ്
നിര്‍ണായകമായത് യുസ്‌വേന്ദ്ര ചഹലിന്‍റെ പ്രകടനം

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. കിവീസ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌റ്റിലും, ഹെന്‍ട്രി നികോള്‍സും ടീമിന് മികച്ച തുടക്കം നല്‍കി. 17-ാം ഓവറില്‍ 93 റണ്‍സ് നേടിയ ശേഷമാണ് സഖ്യം പിരിഞ്ഞത്. പിന്നാലെയെത്തിയ ടോം ബ്ലെന്‍ഡലിനെ അധികം വൈകാതെ താക്കൂര്‍ മടക്കിയെങ്കിലും ശേഷം ക്രീസിലെത്തിയ റോസ്‌ ടെയ്‌ലറിനൊപ്പം ചേര്‍ന്ന് മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ സ്‌കോറിങ് മുന്നോട്ട് നയിച്ചു. 30 ാം ഓവറില്‍ മാര്‍ട്ടിന്‍ ഗപ്‌റ്റില്‍ പുറത്തായതോടെയാണ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. പിന്നാലെയെത്തിയ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഒരു വശത്ത് ഉറച്ചു നിന്ന് ടെയ്‌ലറാണ് കിവിപ്പടയ്‌ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്. യുസ്‌വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. പേസര്‍ ഷര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് നാല് വിക്കറ്റിന് വിജയിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.