ഹാമിൾട്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെയും ശിഖർ ധവാന്‍റെയും അഭാവത്തില്‍ യുവതാരങ്ങളായ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്.
കിവീസിനെതിരായ ടി-20 പരമ്പര 5-0ന് സ്വന്തമാക്കിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ്. അതേസമയം പരിക്കേറ്റ നായകൻ കെയ്‌ൻ വില്ല്യംസണിന്‍റെ അഭാവം ന്യൂസിലൻഡിന് തിരിച്ചടിയാണ്. ഫെബ്രുവരി 11ന് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വില്ല്യംസൺ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ടോം ലാതമാണ് കിവീസിനെ നയിക്കുന്നത്.
-
Mayank Agarwal and Prithvi Shaw all set to make their ODI debut for #TeamIndia.
— BCCI (@BCCI) February 5, 2020 " class="align-text-top noRightClick twitterSection" data="
Proud moment for this duo 🤝🤝#NZvIND pic.twitter.com/mXCKsURRIk
">Mayank Agarwal and Prithvi Shaw all set to make their ODI debut for #TeamIndia.
— BCCI (@BCCI) February 5, 2020
Proud moment for this duo 🤝🤝#NZvIND pic.twitter.com/mXCKsURRIkMayank Agarwal and Prithvi Shaw all set to make their ODI debut for #TeamIndia.
— BCCI (@BCCI) February 5, 2020
Proud moment for this duo 🤝🤝#NZvIND pic.twitter.com/mXCKsURRIk
ടീം:
ഇന്ത്യ: പൃഥ്വി ഷാ, മായങ്ക് അഗവർവാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുല്‍, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ശർദ്ദുല്‍ താക്കൂർ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര
ന്യൂസിലൻഡ്: മാർട്ടിൻ ഗപ്‌റ്റില്‍, ഹെൻറി നിക്കോൾസ്, ടോം ലാതം, ടോം ബ്ലണ്ടല്‍, റോസ് ടെയ്‌ലർ, ജെയിംസ് നീഷം, കോളിൻ ഡി ഗ്രാൻഡോം, മിച്ചല്‍ സാന്‍റനർ, ടിം സൗത്തി, ഇഷ് സോദി, ഹമീഷ് ബെനറ്റ്.