മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അപൂർവനേട്ടം സ്വന്തമാക്കി ന്യൂസിലന്‍റ് താരം നെയില്‍ വാഗ്നർ. വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ ന്യൂസിലന്‍റ് താരമെന്ന റെക്കോഡാണ് വാഗ്നർ സ്വന്തം പേരിലാക്കിയത്. മെല്‍ബണില്‍ ഓസ്‌ട്രേലിയക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരത്തിലാണ് താരത്തിന്‍റെ റെക്കോഡ്. 46 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
-
Words for Wagner please 💁♂️#AUSvNZ pic.twitter.com/ikEgSxB0mG
— BLACKCAPS (@BLACKCAPS) December 28, 2019 " class="align-text-top noRightClick twitterSection" data="
">Words for Wagner please 💁♂️#AUSvNZ pic.twitter.com/ikEgSxB0mG
— BLACKCAPS (@BLACKCAPS) December 28, 2019Words for Wagner please 💁♂️#AUSvNZ pic.twitter.com/ikEgSxB0mG
— BLACKCAPS (@BLACKCAPS) December 28, 2019
52 ടെസ്റ്റ് മത്സരങ്ങളില്‍ സമാന നേട്ടം സ്വന്തമാക്കിയ കിവീസ് താരം ട്രെന്‍റ് ബോൾട്ടിനെയാണ് വാഗ്നർ മറികടന്നത്. 42 ടെസ്റ്റ് മത്സരങ്ങളില്‍ 200 വിക്കറ്റ് സ്വന്തമാക്കിയ കിവീസ് ഇതിഹാസ താരം റിച്ചാർഡ് ഹാഡ്‌ലിയാണ് വാഗ്നർക്ക് മുന്നിലുള്ളത്. ടെസ്റ്റില്‍ 200 വിക്കറ്റ് നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന ആദ്യത്തെ ഇടംകൈയ്യന്‍ ബോളറെന്ന റെക്കോഡും ഇതോടെ വാഗ്നറുടെ പേരിലായി.
മെല്‍ബണില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസിലന്‍റിന് എതിരെ ഓസ്‌ട്രേലിയക്ക് 456 റണ്‍സിന്‍റെ കൂറ്റന്‍ ലീഡാണുള്ളത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. നേരത്തെ ഓസിസ് ഉയർത്തിയ 467 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടർന്ന സന്ദർശകർ 148 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു.