കട്ടക്ക്: ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ ബോളർ നവ്ദീപ് സെയ്‌നി. കട്ടക്ക് ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്‌മാന്‍ ഹിറ്റ് മെയറുടെ വിക്കറ്റാണ് താരം ആദ്യം സ്വന്തമാക്കിയത്. നവ്ദീപിന്‍റെ പന്ത് കുല്‍ദീപ് യാദവിന്‍റെ കൈകളില്‍ എത്തിച്ചാണ് 37 റണ്‍സെടുത്ത ഹിറ്റ് മെയർ പുറത്തായത്. ചെന്നൈ ഏകദിനത്തില്‍ 139 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങാണ് മെയർ കാഴ്‌ചവച്ചത്.
-
Here it is, ODI Wicket No.1 for Navdeep Saini. Hetmyer departs.
— BCCI (@BCCI) December 22, 2019 " class="align-text-top noRightClick twitterSection" data="
West Indies 132/3 after 29.2 overs
Live - https://t.co/kK8v4xbyB7 #INDvWI pic.twitter.com/fFSLcqchQx
">Here it is, ODI Wicket No.1 for Navdeep Saini. Hetmyer departs.
— BCCI (@BCCI) December 22, 2019
West Indies 132/3 after 29.2 overs
Live - https://t.co/kK8v4xbyB7 #INDvWI pic.twitter.com/fFSLcqchQxHere it is, ODI Wicket No.1 for Navdeep Saini. Hetmyer departs.
— BCCI (@BCCI) December 22, 2019
West Indies 132/3 after 29.2 overs
Live - https://t.co/kK8v4xbyB7 #INDvWI pic.twitter.com/fFSLcqchQx
പിന്നാലെ മൂന്നാമനായി ഇറങ്ങിയ റോസ്‌ടൺ ചേസിന്‍റെ വിക്കറ്റും നവ്ദീപ് സ്വന്തമാക്കി. 31-ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ചേസിനെ താരം ബൗൾഡാക്കി.
-
Make it two for Saini.
— BCCI (@BCCI) December 22, 2019 " class="align-text-top noRightClick twitterSection" data="
This time it's Roston Chase who has to depart.
West Indies 144/4 #INDvWI pic.twitter.com/bQJKFqojKk
">Make it two for Saini.
— BCCI (@BCCI) December 22, 2019
This time it's Roston Chase who has to depart.
West Indies 144/4 #INDvWI pic.twitter.com/bQJKFqojKkMake it two for Saini.
— BCCI (@BCCI) December 22, 2019
This time it's Roston Chase who has to depart.
West Indies 144/4 #INDvWI pic.twitter.com/bQJKFqojKk
ഇന്ത്യന്‍ താരം ദീപക് ചാഹർ പരിക്കേറ്റ് പുറത്ത് പോയ ഒഴിവിലേക്കാണ് നവ്ദീപിന് അവസരം ലഭിച്ചത്. 27 വയസുള്ള താരം നേരത്തെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ട്വന്‍റി-20 മത്സരം കളിച്ചിരുന്നു. കട്ടക്ക് ഏകദിനത്തില്‍ അവസാനം വിവരം ലഭിക്കുമ്പോൾ വിന്‍ഡീസ് 38.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സുമായി നായകന്‍ കീറോണ്‍ പൊള്ളാർഡും 43 റണ്‍സുമായി നിക്കോളാസ് പൂരാനുമാണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യ ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യമത്സരത്തില്‍ വിൻഡീസ് ജയിച്ചപ്പോൾ രണ്ടാംമത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്‍റെ മികച്ച ജയം സ്വന്തമാക്കി.