മാഞ്ചസ്റ്റര്‍: ഓള്‍ഡ്ട്രാഫോഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇംഗ്ലണ്ടിന് 295 റണ്‍സിന്‍റെ വിജയ ലക്ഷ്യം. നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് പേസര്‍മാരുടെ കരുത്തില്‍ ഓസിസ് ബാറ്റ്‌സ്‌മാന്‍മാരെ വരിഞ്ഞുമുറുക്കിയെങ്കിലും അര്‍ദ്ധസെഞ്ച്വറിയോടെ 73 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 77 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്നാണ് ഓസ്‌ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 126 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ആറ് റണ്‍സെടുത്തും 16 റണ്‍സെടുത്തും പുറത്തായി. പിന്നാലെ 43 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിന്‍സ് പുറത്തായതോടെ ഓസിസിന്‍റെ നില പരുങ്ങലിലായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ആദില്‍ റാഷിദ് രണ്ട് വിക്കറ്റും ക്രിസ് വോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് അവസാനം വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ ഏഴ് റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജേസണ്‍ റോയി മൂന്ന് റണ്‍സെടുത്തും ജോണി ബെയർസ്റ്റോ രണ്ട് റണ്‍സെടുത്തും ക്രീസിലുണ്ട്.