ETV Bharat / sports

2011 ലോകകപ്പ് വിറ്റെന്ന ആരോപണം തള്ളി മഹേല ജയവര്‍ധന

ശ്രീലങ്കന്‍ മുന്‍ കായിക മന്ത്രിയും നിലവിലെ ഉര്‍ജ്ജ വകുപ്പ് മന്ത്രിയുമായ മഹീന്ദാനന്ദ അലുഗാമെയാണ് 2011 ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് ആരോപണവുമായി രംഗത്ത് വന്നത്

mahela jayawardene news  world cup news  മഹേല ജയവര്‍ദ്ധനെ വാര്‍ത്ത  ലോകകപ്പ് വാര്‍ത്ത
`മഹേല ജയവര്‍ദ്ധനെ
author img

By

Published : Jun 18, 2020, 8:42 PM IST

2011-ല്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റതാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുഗാമെയുടെ ആരോപണങ്ങള്‍ തള്ളി മഹേല ജയവര്‍ധന. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് തെളിവ് നിരത്തണം. തെളിവുമായി ഐസിസിയുടെയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് മുമ്പാകെ എത്തിയാല്‍ ശക്തമായ അന്വേഷണം നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നാടകം പോലെയാണ് മഹീന്ദാനന്ദയുടെ ആരോപണങ്ങളെന്നും ജയവര്‍ധന പറഞ്ഞു.

2011 ഏകദിന ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രാദേശിക ടിവി ചാനലിന് മുമ്പാകെയാണ് വെളിപ്പെടുത്തിയത്. 2010 മുതല്‍ 2015 വരെ ശ്രീലങ്കയുടെ കായിക മന്ത്രിയായിരുന്നു മഹീന്ദാനന്ദ. നിലവില്‍ ഊര്‍ജവകുപ്പ് മന്ത്രിയാണ്. 2011-ല്‍ മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്ക അറ് വിക്കറ്റിനാണ് ടീം ഇന്ത്യയോട് പരാജയപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.