ETV Bharat / sports

ഐ.പി.എല്‍ മാതൃകയില്‍ കുളത്തൂപ്പുഴ ക്രിക്കറ്റ് ലീഗ്

മത്സരം നടത്തിക്കിട്ടുന്ന തുക അപകടത്തില്‍ മരിച്ച കായിക താരം പ്രവീണിന്‍റെ കുടുംബത്തിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

author img

By

Published : Sep 28, 2019, 9:15 PM IST

Updated : Sep 28, 2019, 10:06 PM IST

കുളത്തുപ്പുഴ ക്രിക്കറ്റ് ലീഗ് താര ലേലം

കൊല്ലം: കുളത്തൂപ്പുഴയില്‍ സംഘടിപ്പിക്കുന്ന കെപിഎല്‍ ക്രിക്കറ്റ് ലീഗില്‍ ടീമുകൾക്ക് താരങ്ങളെ കണ്ടെത്താന്‍ ഐ.പി.എല്‍ മാതൃകയില്‍ താര ലേലം. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കളിക്കാരുടെ പട്ടിക തയാറാക്കിയ ശേഷം വിവിധ ക്ലബുകള്‍ ലേലം വിളിച്ച് താരങ്ങളെ സ്വന്തമാക്കും. കാസ്‌ക് ചോഴിയക്കോട്, സ്ട്രൈക്കേഴ്‌സ് സാംനഗര്‍, ഡിലൈറ്റ് യംഗ്സ്റ്റേഴ്‌സ്, മഹാത്മ കൊമ്പന്‍സ് എന്നീ ക്ലബ്ബുകളാണ് ലേലത്തില്‍ പങ്കെടുത്തത്.

ഐ.പി.എല്‍ മാതൃകയില്‍ കുളത്തൂപ്പുഴ ക്രിക്കറ്റ് ലീഗ്

ഈ വര്‍ഷം മത്സരം നടത്തിക്കിട്ടുന്ന തുക അപകടത്തില്‍ മരിച്ച കായിക താരം പ്രവീണിന്‍റെ കുടുംബത്തിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Intro:ഐ പി എല്‍ മാതൃകയില്‍ കായിക താരങ്ങള്‍ക്കായി ലേലം : വ്യത്യസ്തമായി കുളത്തുപ്പുഴ ക്രിക്കറ്റ് ലീഗിനുള്ള താര ലേലംBody:കുളത്തുപ്പുഴയില്‍ സംഘടിപ്പിക്കുന്ന കെ പി എല്‍ എന്ന കുളത്തുപ്പുഴ ക്രിക്കറ്റ് ലീഗിനുള്ള താരങ്ങളെ കണ്ടെത്താന്‍ നടത്തിയത് ഐ പി എല്‍ മാതൃകയിലുള്ള താര ലേലം. കുളത്തുപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്നവരുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ ലിസ്റ്റില്‍ നിന്നുമുള്ളവരെയാണ് വാശിയോടെ ലേലം വിളിച്ചു വിവിധ ക്ലബുകള്‍ സ്വന്തമാക്കിയത്. കാസ്ക് ചോഴിയക്കോട്, സ്ട്രൈക്കേഴ്സ് സാംനഗര്‍, ഡിലൈറ്റ് യംഗ്സ്റ്റേഴ്സ്, മഹാത്മ കൊമ്പന്‍സ് എന്നീ ക്ലബ്ബുകളാണ് ലേലത്തില്‍ പങ്കെടുത്തത്. സ്ട്രൈക്കേഴ്സ് സാംനഗറിന് താരങ്ങളെ കണ്ടെത്താന്‍ രഞ്ജി ക്രിക്കറ്റ് താരവും കുളത്തുപ്പുഴ സ്വദേശിയുമായ സുനില്‍ സാം കൂടി എത്തിയതോടെ ലേലത്തിന്‍റെ വാശി കൂടി. എന്നാല്‍ എല്ലാ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി കുളത്തുപ്പുഴ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ഒരു താരവും പ്രഫലം കൈപ്പറ്റില്ല. രണ്ടുമാസം മുമ്പ് പ്രാദേശിക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ബൈക്ക് അപകടത്തില്‍ മരണപ്പെട്ട കായിക തരാം പ്രവീണിന്‍റെ കുടുംബത്തെ സഹായിക്കാനാണ് ഈ വര്‍ഷത്തെ കെ പി എല്‍. മത്സരം നടത്തുക വഴി ലഭിക്കുന്ന തുക പ്രവീണിന്‍റെ കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികളായ അനില്‍കുമാര്‍ ജി രാജീവ്‌, സുരാജ് എന്നിവര്‍ പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ പെര്‍ക്കം പങ്കെടുക്കാന്‍ കഴിയണം എന്ന രീതിയിലാണ് മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി താര ലേലം സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. ശനിയാഴ്ചമുതലാണ് കെ പി എല്‍ ആരംഭിക്കുന്നത്Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : Sep 28, 2019, 10:06 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.