ETV Bharat / sports

പൂനെയില്‍ റണ്‍ മഴ പെയ്യിച്ച് കോലിയും കൂട്ടരും; 601ല്‍ ഡിക്ലയർ ചെയ്തു - indian test latest news

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 6.3 ഓവറില്‍ രണ്ട് ഓപ്പണർമാരെയും നഷ്‌ടപെട്ടു

കോലി
author img

By

Published : Oct 11, 2019, 4:52 PM IST

പൂനെ: ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യ കൂറ്റന്‍ സ്കോർ. 156.3 ഒാവറില്‍ 601 റണ്‍സിന് ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ദിവസം രാവിലെ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 273 റണ്‍സെന്ന നിലയിലാണ് കോലിയും ചേതേശ്വർ പൂജാരയും ബാറ്റിങ് ആരംഭിച്ചത്. കളി തുടങ്ങി ഏറെ താമസിയാതെ കോലി താളം കണ്ടെത്തി. പിന്നീട് പൂനെയില്‍ കോലിയുടെ നേതൃത്വത്തില്‍ പെയ്ത റണ്‍ മഴയില്‍ ഒലിച്ചുപോകുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനെയാണ് കണ്ടത്.

സ്വതസിദ്ധമായ ശൈലിയില്‍ ആക്രമണവും പ്രതിരോധവും മാറിമാറി പ്രയോഗിച്ച് കളിച്ച ക്യാപ്റ്റന്‍ 295 പന്തില്‍ ഇരട്ട സെഞ്ച്വറി തികച്ചു. നേരത്തെ 174 പന്തില്‍ 16 ഫോറുകൾ സഹിതമാണ് കോലി സെഞ്ച്വറി നേടിയത്. 168 പന്തില്‍ 59 റണ്‍സെടുത്ത അജങ്ക്യാ രഹാന ആദ്യം പുറത്തായി. ക്വിന്‍റോണ്‍ ഡി കോക്കിന്‍റെ പന്തിലാണ് രഹാന പുറത്തായത്. കോലിയും രഹാനയും ചേർന്ന് 178 റണ്‍സിന്‍റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 104 പന്തില്‍ 91 റണ്‍സെടുത്ത ജഡേജ പുറത്തായതോടെ 601 റണ്‍സെടുത്ത ടീം ഡിക്ലയർ ചെയ്തതായി ക്യാപ്റ്റന്‍ കോലി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ 336 പന്തില്‍ 254 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു കോലി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 6.3 ഓവറില്‍ രണ്ട് ഓപ്പണർമാരെയും നഷ്‌ടപെട്ടു. 13 ബോളില്‍ ആറ് റണ്‍സെടുത്ത ഡീന്‍ എല്‍ഗറെയും എയ്ഡന്‍ മാർക്ക്റാമുമാണ് പുറത്തായത്. ഉമേഷ് യാദവാണ് ഇരുവരുടെയും വിക്കറ്റ് എടുത്തത്.

എയ്ഡന്‍ മാർക്ക്റാമിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി റണ്ണൊന്നുമെടുക്കാതെ പുറത്താക്കുകയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.