ETV Bharat / sports

റാഞ്ചിയില്‍ ഇന്ത്യ ചരിത്ര ജയത്തിലേക്ക് - വിരാട് കോലി വാർത്ത

മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവുമാണ് രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയെ തകർത്തത്. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് നേടി.

കോലി
author img

By

Published : Oct 21, 2019, 4:05 PM IST

Updated : Oct 21, 2019, 6:20 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വമ്പൻ ജയത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റൺസ് എന്ന നിലയിലാണ്. 30 റണ്‍സെടുത്ത തെന്‍സൂയി ഡിബ്രൂയിനും അഞ്ച് റണ്‍സെടുത്ത ആൻറിച്ച് നോർജെയുമാണ് ക്രീസില്‍. നാലാം ദിനമായ നാളെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്നിംഗ്സ് ജയത്തിനാകും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയുടെ 497 എന്ന കൂറ്റന്‍ സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ സന്ദർശകർ ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിനാണ് കൂടാരം കയറിയത്. ഇതോടെ 309 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ സാഹചര്യത്തിലാണ് കോലി സന്ദർശകരെ ഫോളോഓണിന് അയച്ചത്. ഒന്നാം ഇന്നിംഗ്സിന് സമാനമായി ഫോളോ ഓൺ ചെയ്യുമ്പോഴും ഇന്ത്യന്‍ ബൗളർമാർക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകർന്നു. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവുമാണ് രണ്ടാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കയെ തകർത്തത്. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ഉമേഷ് യാദവിന്‍റെ പന്ത് തലയില്‍ കൊണ്ട് ഓപ്പണർ ഡീൻ എല്‍ഗാർ മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. പകരക്കാരനായി തെന്‍സൂയി ഡിബ്രൂയിനാണ് ഇറങ്ങിയത്.
നേരത്തെ ഒന്നാം ഇന്നിംഗ്സിലും ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര ഇന്ത്യയ്ക്ക് മുന്നില്‍ തകർന്നിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ സുബൈർ ഹംസ മാത്രമാണ് പിടിച്ചു നിന്നത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഷമി, നദീം, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഓപ്പണർ രോഹിത് ശർമ്മയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് 497 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. 28 ഫോറും ആറ് സിക്സും ഉൾപെടുന്നതായിരുന്നു രോഹിതിന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി. 192 പന്തില്‍ 115 റണ്‍സെടുത്ത അജങ്ക്യാ രഹാനയും 51 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മികച്ച സ്കോർ കണ്ടെത്താന്‍ സഹായിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടും ജയിച്ച ഇന്ത്യ മുന്നിലാണ്.

Intro:Body:Conclusion:
Last Updated : Oct 21, 2019, 6:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.