ETV Bharat / sports

കൊടുങ്കാറ്റായി ബുംറ; വിഹാരിക്ക് സെഞ്ച്വറി; കിംഗ്‌സ്റ്റണില്‍ ഇന്ത്യക്ക് മേല്‍ക്കൈ

author img

By

Published : Sep 1, 2019, 7:13 AM IST

ജസ്പ്രീത് ബുംറക്ക് ഹാട്രിക്ക്. ഹനുമാ വിഹാരിക്ക് ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി. ഇശാന്ത് ശര്‍മക്ക് ആദ്യ അര്‍ധ സെഞ്ച്വറി.

കൊടുങ്കാറ്റായി ബുംറ; വിഹാരിക്ക് സെഞ്ച്വറി; കിംഗ്‌സ്റ്റണില്‍ ഇന്ത്യക്ക് മേല്‍ക്കൈ

കിംഗ്‌സ്റ്റണ്‍: കരീബിയന്‍ ദീപില്‍ സര്‍വനാശം വിതക്കുന്ന കൊടുങ്കാറ്റാവുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആദ്യ ടെസ്റ്റിലെപ്പോലെതന്നെ ബുംറക്ക് മുന്നില്‍ പതറി വീഴുകയാണ് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും സബീനാ പാര്‍ക്കില്‍ ബുംറ സ്വന്തമാക്കി. ഹര്‍ഭജന്‍ സിംഗും ഇര്‍ഫാന്‍ പഠാനും മാത്രമാണ് ഇതിന് മുമ്പ് ടെസ്റ്റില്‍ ഹാട്രിക്ക് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുയര്‍ത്തിയ 416 റണ്‍സ് പിന്തുടരാനിറങ്ങിയ വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ കാലുറപ്പിച്ച് നില്‍ക്കാന്‍ പോലും ബുംറ അനുവദിച്ചില്ല. ഒമ്പത് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടു നല്‍കി ആറ് വിക്കറ്റുകളാണ് ബുംറ പിഴുതത്. വിന്‍ഡീസ് ബാറ്റിങിന്‍റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് നേട്ടം. ഡാരന്‍ ബ്രാവോയെയും ബ്രൂക്സിനെയും ചെയ്ലിനെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി അയച്ചു. വിന്‍ഡീസ് സ്കോര്‍ 33 ഓവറില്‍ ഏഴിന് 87 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിച്ചത്.

അന്താരാഷ്ട ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി (111 റണ്‍സ്) നേടിയ ഹനുമാ വിഹാരിയുടെ ബാറ്റിങ് കരുത്തിലാണ് കിംഗ്സണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധ സെഞ്ച്വറി (57 റണ്‍സ്) നേടിയ ഇശാന്ത് ശര്‍മയും സ്കോറുയര്‍ത്താന്‍ വിഹാരിക്ക് പിന്തുണ നല്‍കി. ഇശാന്ത് ഒഴിച്ചുള്ള വാലറ്റം നിരാശപ്പെടുത്തിയത് കൂറ്റന്‍ സ്കോറിലെത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. രണ്ട് റണ്‍സെടുക്കുന്നതിനിടെയാണ് അവസാനത്തെ മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളും വിന്‍ഡീസ് ബൗളര്‍മാര്‍ പിഴുതത്.

225 പന്തുകളില്‍ 16 ബൗണ്ടറികളോടെയായിരുന്നു വിഹാരിയുടെ സെഞ്ച്വറി. ഏഴാം വിക്കറ്റില്‍ വിഹാരിയും ഇശാന്ത് ശര്‍മയും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. നായകന്‍ വിരാട് കോഹ്ലി 76ും മായങ്ക് അഗര്‍വാള്‍ 55 റണ്‍സും ഇന്ത്യക്കായി നേടി. ഹനുമാ വിഹാരിയുടേതടക്കം അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. വിഹാരി താളം കണ്ടെത്തിയതാണ് ഇന്ത്യക്ക് അനുകൂലമായത്. ഇശാന്തിന്‍റെ അപ്രതീക്ഷിത പ്രകടനവും ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നു. ടീം സ്കോര്‍ 414ല്‍ നില്‍ക്കെയാണ് ഇശാന്തിന്‍റെ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നാലെ പൂജ്യനായി ഷമിയും തൊട്ടു പിന്നാലെ വിഹാരിയും മടങ്ങി.

Intro:Body:

കിംഗ്‌സ്റ്റണ്‍: കരീബിയന്‍ ദീപില്‍ സര്‍വനാശം വിതക്കുന്ന കൊടുങ്കാറ്റാവുകയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ആദ്യ ടെസ്റ്റിലെപ്പോലെതന്നെ ബുംറക്ക് മുന്നില്‍ പതറി വീഴുകയാണ് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും സബീനാ പാര്‍ക്കില്‍ ബുംറ സ്വന്തമാക്കി. ഹര്‍ഭജന്‍ സിംഗും ഇന്‍ഫാന്‍ പഠാനും മാത്രമാണ് ഇതിന് മുമ്പ് ടെസ്റ്റില്‍ ഹാട്രിക്ക് നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുയര്‍ത്തിയ 416 റണ്‍സ് പിന്തുടരാനിറങ്ങിയ വിന്‍ഡീസ് ബാറ്റ്സ്മാന്മാരെ കാലുറപ്പിച്ച് നില്‍ക്കാന്‍ പോലും ബുംറ അനുവദിച്ചില്ല. ഒമ്പത് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടു നല്‍കി ആറ് വിക്കറ്റുകളാണ് ബുംറ പിഴുതത്. വിന്‍ഡീസ് ബാറ്റിങിന്‍റെ ഒമ്പതാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് നേട്ടം. ഡാരന്‍ ബ്രാവോയെയും ബ്രൂക്സിനെയും ചെയ്ലിനെയും തുടര്‍ച്ചയായ പന്തുകളില്‍ മടക്കി അയച്ചു. വിന്‍ഡീസ് സ്കോര്‍ 33 ഓവറില്‍ നിന്നും ഏഴിന് 87 എന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിച്ചത്. 

അന്താരാഷ്ട ക്രിക്കറ്റിലെ ആദ്യ സെഞ്വറി (111 റണ്‍സ്) നേടിയ ഹനുമാ വിഹാരിയുടെ ബാറ്റിങ് കരുത്തിലാണ് കിംഗ്സണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ അര്‍ധ സെഞ്ച്വറി (57 റണ്‍സ്) നേടിയ ഇശാന്ത് ശര്‍മയും സ്കോറുയര്‍ത്താന്‍ വിഹാരിക്ക് പിന്തുണ നല്‍കി. ഇശാന്ത് ഒഴിച്ചുള്ള വാലറ്റം നിരാശപ്പെടുത്തിയത് കൂറ്റന്‍ സ്കോറിലെത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. രണ്ട് റണ്‍സെടുക്കുന്നതിനിടെയാണ് അവസാനത്തെ മൂന്ന് ഇന്ത്യന്‍ വിക്കറ്റുകളും വിന്‍ഡീസ് ബൗളര്‍മാര്‍ പിഴുതത്.

225 പന്തുകളില്‍ 16 ബൗണ്ടറികളോടെയായിരുന്നു വിഹാരിയുടെ സെഞ്വറി. ഏഴാം വിക്കറ്റില്‍ വിഹാരിയും ഇശാന്ത് ശര്‍മയും ചേര്‍ന്ന് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. നായകന്‍ വിരാട് കോഹ്ലി 76ും മായങ്ക് അഗര്‍വാള്‍ 55 റണ്‍സും ഇന്ത്യക്കായി നേടി. ഹനുമാ വിഹാരിയുടേതടക്കം അഞ്ച് ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ദിനത്തില്‍ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. റണ്‍സുയര്‍ത്തുന്നതിലും ഇരുവര്‍ക്കും കാര്യമായി സംഭാവന ചെയ്യാനായിരുന്നില്ല.

വിഹാരി താളം കണ്ടെത്തിയതാണ് ഇന്ത്യക്ക് അനുകൂലമായത്. ഇശാന്തിന്‍റെ അപ്രതീക്ഷിത പ്രകടനവും ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നു. ടീം സ്കോര്‍ 414ല്‍ നില്‍ക്കെയാണ് ഇശാന്തിന്‍റെ വിക്കറ്റ് നഷ്ടമാകുന്നത്. പിന്നാലെ പൂജ്യനായി ഷമിയും തൊട്ടു പിന്നാലെ വിഹാരിയും മടങ്ങി.

എന്നാല്‍ ഒരറ്റത്ത് വിഹാരി ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. ഇശാന്ത് ഉറച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ പേസറുടെ ആദ്യ അര്‍ധ സെഞ്ചുറിയാണ് കിംഗ്സ്റ്റണില്‍ പിറന്നത്. ടീം സ്കോര്‍ 414 ല്‍ നില്‍ക്കെ ഇശാന്ത് വീണതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. പിന്നാലെയെത്തിയ ഷമി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വിഹാരിയും കൂടാരം കയറി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.