ETV Bharat / sports

ഇന്ത്യ എ ടീമിലില്ല; നിരാശനായി കേരളത്തിന്‍റെ അതിഥി താരം - Jalaj Saxena disappointed for not selecting in India A team

ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജലജ് സക്സേനയെ ഇന്ത്യ എ ടീമില്‍ ഉൾപ്പെടുത്തിയില്ല

ഇന്ത്യ എ ടീമിലില്ല; നിരാശനായി കേരളത്തിന്‍റെ അതിഥി താരം
author img

By

Published : May 15, 2019, 2:52 PM IST

ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ എ ടീമില്‍ ഇടംനേടാനാകാത്തതിന്‍റെ വിഷമം മറച്ച് വയ്ക്കാതെ കേരളത്തിന്‍റെ അതിഥി താരം ജലജ് സക്സേന. ട്വിറ്ററിലൂടെയാണ് ജലജ് തന്‍റെ നിരാശ പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

  • What have I done so terribly wrong, to deserve this?

    — Jalaj Saxena (@jalajsaxena33) May 14, 2019 " class="align-text-top noRightClick twitterSection" data=" ">

ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എ ടീമിലുണ്ടായിരുന്ന താരമാണ് ജലജ് സക്സേന. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. കുറച്ച് വർഷങ്ങളായി രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്‍റുകളില്‍ തകർപ്പൻ പ്രകടനമാണ് ജലജ് സക്സേന കാഴ്ചവച്ചത്. കഴിഞ്ഞ രണ്ട് ഫസ്റ്റ് ക്ലാസ് സീസണുകളില്‍ ബാറ്റിംഗില്‍ 44.00 ശരാശരിയും ബൗളിംഗില്‍ 20.41 ശരാശരിയുമുള്ള സക്സേനയെ ടീമില്‍ നിന്ന് എന്തിന് ഒഴിവാക്കി എന്ന കാരണം വ്യക്തമല്ല. ബാറ്റിംഗിന് പുറമെ മികച്ച ബൗളർ കൂടിയായ ജലജ് സക്സേന 17 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷൻ, ശുഭ്മൻ ഗില്‍, ശ്രേയസ് ഗോപാല്‍ എന്നിവർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലും റിഷഭ് പന്ത്, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ എന്നിവർ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിലും ഇടം നേടി. മലയാളി താരം സന്ദീപ് വാര്യരെ ശ്രീലങ്കക്കെതിരായ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

Intro:Body:

ഇന്ത്യ എ ടീമിലില്ല; നിരാശനായി കേരളത്തിന്‍റെ അതിഥി താരം

ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജലജ് സക്സേനയെ ഇന്ത്യ എ ടീമില്‍ ഉൾപ്പെടുത്തിയില്ല 

ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ എ ടീമില്‍ ഇടംനേടാനാകാത്തതിന്‍റെ വിഷമം മറച്ച് വയ്ക്കാതെ കേരളത്തിന്‍റെ അതിഥി താരം ജലജ് സക്സേന. ട്വിറ്ററിലൂടെയാണ് ജലജ് തന്‍റെ നിരാശ പ്രകടിപ്പിച്ച് രംഗത്ത് വന്നത്. 

ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എ ടീമിലുണ്ടായിരുന്ന താരമാണ് ജലജ് സക്സേന. ഈ കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. കുറച്ച് വർഷങ്ങളായി രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര ടൂർണമെന്‍റുകളില്‍ തകർപ്പൻ പ്രകടനമാണ് ജലജ് സക്സേന കാഴ്ചവച്ചത്. കഴിഞ്ഞ രണ്ട് ഫസ്റ്റ് ക്ലാസ് സീസണുകളില്‍ ബാറ്റിംഗില്‍ 44.00 ശരാശരിയും ബൗളിംഗില്‍ 20.41 ശരാശരിയുമുള്ള സക്സേനയെ ടീമില്‍ നിന്ന് എന്തിന് ഒഴിവാക്കി എന്ന കാര്യം വ്യക്തമല്ല. ബാറ്റിംഗിന് പുറമെ മികച്ച ബൗളർ കൂടിയായ ജലജ് സക്സേന 17 മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 

ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷൻ, ശുഭ്മൻ ഗില്‍, ശ്രേയസ് ഗോപാല്‍ എന്നിവർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലും റിഷഭ് പന്ത്, ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ എന്നിവർ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിലും ഇടം നേടി. മലയാളി താരം സന്ദീപ് വാര്യരെ ശ്രീലങ്കൻ ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.