ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ സൂപ്പർ താരം വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് പുതിയ മുഖം. 13-ാം സീസണിന് മുന്നോടിയായി മൂന്ന് തവണ റണ്ണർ അപ്പായ ആർസിബി തങ്ങളുടെ പുതിയ ലോഗോ പുറത്തിറക്കി. ട്വീറ്റിലൂടെയാണ് ആർസിബി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പതിറ്റാണ്ട്, പുതിയ ആർസിബി, ഈ നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും ട്വീറ്റില്‍ പറയുന്നു.
-
THIS IS IT. The moment you've been waiting for. New Decade, New RCB, New Logo! #PlayBold pic.twitter.com/miROfcrpvo
— Royal Challengers Bangalore (@RCBTweets) February 14, 2020 " class="align-text-top noRightClick twitterSection" data="
">THIS IS IT. The moment you've been waiting for. New Decade, New RCB, New Logo! #PlayBold pic.twitter.com/miROfcrpvo
— Royal Challengers Bangalore (@RCBTweets) February 14, 2020THIS IS IT. The moment you've been waiting for. New Decade, New RCB, New Logo! #PlayBold pic.twitter.com/miROfcrpvo
— Royal Challengers Bangalore (@RCBTweets) February 14, 2020
നേരത്തെ ആർസിബി ബുധനാഴ്‌ച്ച സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും തങ്ങളുടെ പ്രൊഫൈല്‍ പിക്‌ചറും പോസ്‌റ്റുകളും നീക്കം ചെയ്‌തിരുന്നു. ഇത് വാർത്തയായിരുന്നു. ആർസിബിയുടെ നടപടിയെ വിമർശിച്ച വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളും രംഗത്ത് വന്നിരുന്നു.
ഐപിഎല്ലില്‍ 2017 മുതല്‍ 2019 വരെയുള്ള സീസണില്‍ ബംഗളൂരു മോശം പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. 2017-ല്‍ എട്ടാം സ്ഥാനത്തും 2018-ല്‍ ആറാം സ്ഥാനത്തും കഴിഞ്ഞ വർഷം അവസാന സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്‌തത്. ഏറ്റവും അവസാനം 2016-ലാണ് ടീം ഐപിഎല്ലിന്‍റെ ഫൈനല്‍സില്‍ സ്ഥാനം ഉറപ്പിച്ചത്.