പോർട്ട് ഓഫ് സ്പെയ്‌ൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോഡ് തകർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡാണ് കോഹ്‌ലി സെഞ്ച്വറിയോടെ സ്വന്തം പേരിലാക്കിയത്.
-
Virat kohli another master class in one day cricket @imVkohli @BCCI .. what a player
— Sourav Ganguly (@SGanguly99) August 11, 2019 " class="align-text-top noRightClick twitterSection" data="
">Virat kohli another master class in one day cricket @imVkohli @BCCI .. what a player
— Sourav Ganguly (@SGanguly99) August 11, 2019Virat kohli another master class in one day cricket @imVkohli @BCCI .. what a player
— Sourav Ganguly (@SGanguly99) August 11, 2019
311 ഏകദിനങ്ങളില്‍ നിന്ന് 11,353 റൺസാണ് ഗാംഗുലിയുടെ പേരിലുള്ളത്. എന്നാല്‍ തന്‍റെ 238-ാം ഏകദിനത്തില്‍ തന്നെ വിരാട് കോഹ്‌ലി ദാദയെ പിന്നിലാക്കി. ഈ നേട്ടത്തോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ മാത്രമാണ് വിരാടിന് മുന്നിലുള്ളത്. സച്ചിൻ 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റൺസ് നേടിയിട്ടുണ്ട്. ഏകദിന ബാറ്റ്സ്മാന്മാരുടെ മൊത്തം പട്ടികയില്‍ എട്ടാമതാണ് വിരാടിന്‍റെ സ്ഥാനം.
ഇന്നലെ 112 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ കോഹ്‌ലി 120 റൺസെടുത്താണ് പുറത്തായത്. ഏകദിനത്തില്‍ കോഹ്‌ലിയുടെ 42-ാം സെഞ്ച്വറിയാണിത്. മഴ, മത്സരം തടസപ്പെടുത്തിയെങ്കിലും വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ 59 റൺസിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 280 റൺസിന്‍റെ വിജയലക്ഷ്യം ഉയർത്തിയപ്പോൾ വിൻഡീസ് 210 റൺസിന് പുറത്താവുകയായിരുന്നു.
മത്സരത്തിന് ശേഷം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സൗരവ് ഗാംഗുലി രംഗത്തെത്തി. ഏകദിന ക്രിക്കറ്റില്‍ മറ്റൊരു മാസ്റ്റർ ക്ലാസ് കൂടി, എന്തൊരു കളിക്കാരനാണ്, എന്നാണ് കോഹ്‌ലി സെഞ്ച്വറിയിലേക്ക് എത്തിയതിന് പിന്നാലെ ഗാംഗുലി ട്വീറ്റ് ചെയ്തത്.