ETV Bharat / sports

ടി-20 പരമ്പര തൂത്തവാരി കിവീസ് വനിതകൾ

author img

By

Published : Feb 10, 2019, 2:36 PM IST

മൂന്ന് മത്സരങ്ങളുള്ള ടി-20 പരമ്പര ന്യൂസിലൻഡ് വനിതകൾ 3-0 ന് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പര ഇന്ത്യ ജയിച്ചിരുന്നു.

ഫയൽചിത്രം

ഇന്ത്യ-ന്യൂസിലന്‍ഡ് വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഹാമില്‍ട്ടണില്‍ നടന്ന പോരാട്ടത്തിൽ രണ്ട് റണ്‍സിനാണ് ഇന്ത്യ തോറ്റത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ സോഫി ഡിവൈന്‍റെയും (72), ക്യാപ്റ്റന്‍ അമി സട്ടെര്‍ത്ത് വൈറ്റിന്‍റെയും (31) ബാറ്റിംഗ് മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 എന്ന മികച്ച സ്കോര്‍ നേടി. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം തന്നെ പ്രിയ പൂനിയയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ സ്മൃതി മന്ദാന മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചുകയറി. ജെമീമ റൊഡ്രീഗസ് മന്ദാനക്ക് ഉറച്ച പിന്തുണയും നല്‍കി. 62 പന്തില്‍ 12 ബൗണ്ടറികളും, ഒരു സിക്സറുമടക്കം മന്ദാന 86 റണ്‍സ് നേടി.

മന്ദാന പുറത്തായതോടെയാണ് കളി ഇന്ത്യയുടെ കൈകളിൽ നിന്നും നഷ്ടമായത്. അത് വരെ ഇന്ത്യയുടെ കയ്യിലായിരുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആധിപത്യം സ്ഥാപിച്ചു. 20 പന്തില്‍ 24 റണ്‍സുമായി മിഥാലി രാജും, 16 പന്തില്‍ 21 റണ്‍സുമായി ദീപ്തി ശര്‍മ്മയും പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ എത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ‌. ജയത്തോടെ ടി-20 പരമ്പര കിവീസ് 3-0 ന് സ്വന്തമാക്കി.

സ്കോര്‍ : ന്യൂസിലന്‍ഡ് - 161/7, ഇന്ത്യ - 159/4

Intro:Body:

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ സോഫി ഡിവൈന്റെയും (72), ക്യാപ്റ്റന്‍ അമി സട്ടെര്‍ത്ത് വൈറ്റിന്റേയും (31) ബാറ്റിംഗ് മികവില്‍ 161/7 എന്ന മികച്ച സ്കോര്‍ നേടി. 

162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് പ്രിയ പൂനിയയുടെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. എന്നാല്‍ മന്ദാന മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചുകയറി. ജെമീമ റൊഡ്രീഗസ് മന്ദാനക്ക് ഉറച്ച പിന്തുണയും നല്‍കി. 62 പന്തില്‍ 12 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 86 റണ്‍സ് നേടിയ മന്ദാന പുറത്തായതോടെയാണ് കളി ഇന്ത്യയുടെ കൈകളിൽ നിന്നും നഷ്ടമായത്.

അത് വരെ ഇന്ത്യയുടെ കൈയ്യിലായിരുന്ന മത്സരം ന്യൂസിലന്‍ഡ് പതുക്കെ തട്ടിയെടുത്തു. 20 പന്തില്‍ 24 റണ്‍സുമായി മിഥാലി രാജും, 16 പന്തില്‍ 21 റണ്‍സുമായി ദീപ്തി ശര്‍മ്മയും പൊരുതിയെങ്കിലും വിജയത്തിന് തൊട്ടരികെ വരെയെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ‌. ജയത്തോടെ ടി-20 പരമ്പര കിവീസ് 3-0 ന് തൂത്തുവാരി

സ്കോര്‍ : ന്യൂസിലന്‍ഡ് - 161/7, ഇന്ത്യ - 159/4

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.