ETV Bharat / sports

ടി-20 റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി - ഇന്ത്യ

പാകിസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി.

ടി-20 ക്രിക്കറ്റ് റാങ്കിങ്
author img

By

Published : May 3, 2019, 7:24 PM IST

ഐസിസി ടി-20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി. 80 രാജ്യങ്ങളടങ്ങിയ റാങ്കിങ് പട്ടികയാണ് ഐസിസി പുറത്ത് വിട്ടത്. ടി-20 ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സമീപകാലത്തെ മോശം പ്രകടനങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതേസമയം പാകിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

പാകിസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് ഓസ്ട്രേലിയും തുടരുമ്പോൾ ന്യൂസിലാൻഡ് ആറാം സ്ഥാനത്തും ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഏഴും എട്ടും സ്ഥാനങ്ങളിലെത്തി. വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാം സ്ഥാനത്തേക്ക് വീണു.

മറ്റു രാജ്യങ്ങളിലേക്കും ക്രിക്കറ്റ് വളര്‍ത്താനുള്ള ഭാഗമായാണ് ഐസിസി 80 ടീമുകളെ റാങ്കിങ്ങിലേക്ക് ഉള്‍പ്പെടുത്തിയത്. ഇനിമുതൽ എല്ലാ ടീമുകള്‍ക്കും വര്‍ഷം നിശ്ചിത മത്സരങ്ങള്‍ നിര്‍ബന്ധമാക്കുമെന്നതിനാല്‍ ടി-20 റാങ്കിങ്ങിലും കാര്യമായ മാറ്റങ്ങള്‍ വന്നേക്കും. 2020-ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൽ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താനാണ് ഐസിസി തീരുമാനം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.