ETV Bharat / sports

അണ്ടർ 19 ലോകകപ്പ്; ഇന്ത്യക്ക് മൂന്നാം ജയം - World Cup News

ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 44 റണ്‍സിന്‍റെ ജയം സ്വന്തമാക്കി

അണ്ടർ 19 ലോകകപ്പ് വാർത്ത U-19 World Cup News World Cup News ലോകകപ്പ് വാർത്ത
അണ്ടർ 19
author img

By

Published : Jan 25, 2020, 6:12 AM IST

ബ്ലോംഫോന്റൈന്‍: അണ്ടർ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം അപരാജിത കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എയില്‍ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ ഒന്നാമതാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 44 റണ്‍സിന് പരാജയപെടുത്തി. മഴ തടസപ്പെടുത്തിയ കളിയില്‍ 23 ഓവറാക്കി മത്സരം വെട്ടിചുരുക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 115 റണ്‍സെടുത്തു. എന്നാല്‍ സ്‌കോര്‍ പുതുക്കി നിശ്ചയിപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ വിജയലക്ഷ്യം 23 ഓവറില്‍ 192 റണ്‍സായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 21 ഓവറില്‍ 147 റണ്‍സെടുത്ത് കൂടാരം കയറി.

നാല് വിക്കറ്റ് എടുത്ത രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് എടുത്ത അഥര്‍വ അങ്കോള്‍ക്കറുമാണ് കിവീസിനെ തകർത്തത്. 42 റണ്‍സെടുത്ത റൈസ് മരിയൂവാണ് കിവീസിന്‍റെ ടോപ് സ്‌കോറര്‍. നേരത്തെ ഓപ്പണർമാരായ യഷസ്വി ജയ്‌സ്വാള്‍ 57 റണ്‍സെടുത്തും ദിവ്യാന്‍ഷ് സക്‌സേന 52 റണ്‍സെടുത്തും അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ നിരയില്‍ തിളങ്ങി. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്. സക്‌സേന ആറ് ബൗണ്ടറികൾ സ്വന്തമാക്കി.

Intro:Body:

ICC U-19 World Cup: India beat New Zealand by 44 runs via DLS method

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.