ETV Bharat / sports

മാച്ച് റഫറിമാരുടെ പാനലില്‍ ആദ്യമായി വനിതാ പ്രതിനിധി ; അഭിമാനമായി ജിഎസ് ലക്ഷ്മി - ഐസിസി

പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ച് ക്ലയര്‍ പൊളോസാക് എന്ന വനിതാ അമ്പയര്‍ ചരിത്രമെഴുതിയതിന് പിന്നാലെയാണ് ലക്ഷ്മിയുടെ മാച്ച് റഫറിയായുള്ള സ്ഥാനാരോഹണം

ജിഎസ് ലക്ഷ്മി
author img

By

Published : May 14, 2019, 6:21 PM IST

ദുബായ് : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലെ മാച്ച് റഫറിമാരുടെ പാനലില്‍ ഒരു വനിതാ പ്രതിനിധി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയെ പാനലിലേക്ക് തെരഞ്ഞെടുക്കുന്നത്. ഐസിസിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജിഎസ് ലക്ഷ്മിയെയാണ് തെരഞ്ഞെടുത്തത്.

ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്ക് സാധിക്കും. 2008-09 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. ഈ മാസം ആദ്യം പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ച് ക്ലയര്‍ പൊളോസാക് എന്ന വനിതാ അമ്പയര്‍ ചരിത്രമെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മിയുടെ മാച്ച് റഫറിയായുള്ള സ്ഥാനാരോഹണം. ഐസിസിയിലെ അമ്പയര്‍മാരുടെ ഡെവലപ്‌മെന്‍റ് പാനലില്‍ ക്ലയര്‍ പൊളോസാകിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് വനിതാ പ്രതിനിധികളാണ് പുതിയതായി പാനലില്‍ ഇടംപിടിച്ചത്. എലോയ്‌സ് ഷെരിദന്‍, ലൗറന്‍ അഗെന്‍ബഗ്, കിം കോട്ടോണ്‍, ശിവാനി മിശ്ര, സുയെ റെഡ്‌ഫെന്‍, മേരി വാല്‍ഡ്രോണ്‍, ജാക്വിലിന്‍ വില്ല്യംസ് എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങള്‍.

റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് ലക്ഷ്മി പ്രതികരിച്ചു. വിശാലമായ വഴികളാണ് തനിക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. കളിക്കാരിയെന്ന നിലയിലും മാച്ച് റഫറി എന്ന നിലയിലും ഇന്ത്യയില്‍ മികച്ച അനുഭവ സമ്പത്തുണ്ട്. ഈ പരിചയം അന്താരാഷ്ട്ര പോരാട്ടങ്ങളിള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലക്ഷ്മി പ്രതികരിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.