സിഡ്‌നി: ക്രിക്കറ്റിലെ തന്‍റ ഇഷ്‌ട ഫോർമാറ്റ് ടിക്ക് ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണർ. നിലിവില്‍ ടിക്ക് ടോക്കില്‍ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോ പോസ്റ്റ് ചെയ്‌ത് ശ്രദ്ധേയനായിരിക്കുകയാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റാണ് തന്‍റെ ഇഷ്‌ടഫോർമാറ്റെന്ന് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്ന വാർണർ വീഡിയോയിലൂടെ പറയാതെ പറയുന്നു.
- View this post on Instagram
Here it is, my favourite form of cricket. What do you think?? #cricket #fun #sport
">
വാർണർ ഇതേവരെ 84 ടെസ്റ്റുകളില്‍ നിന്നായി 7,244 റണ്‍സ് സ്വന്തമാക്കി. 48.94-ആണ് ടെസ്റ്റില്‍ അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി. നേരത്തെ കഴിഞ്ഞ വർഷം പാകിസ്ഥാന് എതിരെ അഡ്‌ലെയ്‌ഡില്‍ നടന്ന പിങ്ക് ബോൾ ടെസ്റ്റില്‍ വാർണർ 335 റണ്‍സോടെ ട്രിപ്പിൾ സെഞ്ച്വറിയോടെ പുറത്താകാതെ നിന്നു. അന്ന് പാകിസ്ഥാന് എതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് വാർണർ പുറത്തെടുത്തത്. 2011-ല്‍ ന്യൂസിലന്‍ഡിന് എതിരെ ബ്രിസ്‌ബണിലാണ് വാർണര്‍ തന്‍റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നായകനാണ് ഡേവിഡ് വാർണർ.