ETV Bharat / sports

ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയെ പ്രഖ്യാപിച്ചു - ബിസിസിഐ വാർത്ത

പുതിയ സെലക്‌ടർമാരുടെ തെരഞ്ഞെടുപ്പായിരിക്കും മൂന്നംഗ സമിതിയുടെ ആദ്യ ചുമതല

cricket news  ക്രിക്കറ്റ് വാർത്ത  ബിസിസിഐ വാർത്ത  bcci news
ബിസിസിഐ
author img

By

Published : Feb 1, 2020, 6:33 PM IST

മുംബൈ: ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവരാണ് സമിതിയിലുള്ളത്. ഒരു വർഷമാണ് കാലാവധി. ദേശീയ പുരഷ ടീം സെലക്‌ടർമാരുടെ തെരഞ്ഞെടുപ്പായിരിക്കും സമിതിയുടെ ആദ്യ ചുമതല. മുൻതാരങ്ങളായ ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ, വെങ്കടേഷ് പ്രസാദ്, അജിത് അഗാർക്കർ എന്നിവരെയാണ് സെലക്‌ടർമാരുടെ പാനലിലേക്ക് പരിഗണിക്കുന്നത്.

ദേശീയ പുരുഷ-വനിത ടീമുകളുടെ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കുക, വനിത ടീം പരിശീലകനെ കണ്ടെത്തുക എന്നിവയാണ് ക്രിക്കറ്റ് ഉപദേശക സമിതിയുടെ ചുമതല.

ബിസിസിഐ ഉപദേശക സമിതിയിലെ പ്രായം കുറഞ്ഞ അംഗമാണ് മുന്‍ പേസറായ ആര്‍ പി സിംഗ്. ഇന്ത്യക്കായി 14 ടെസ്റ്റിലും 58 ഏകദിനങ്ങളിലും 10 ടി20യിലും താരം കളിച്ചിട്ടുണ്ട്. 2007-ല്‍ ആദ്യ ടി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. സമിതിയിലെ പ്രായംകൂടിയ അംഗമായ മദന്‍ ലാല്‍ 39 ടെസ്റ്റും 67 ഏകദിനങ്ങളും കളിച്ചു. ഇന്ത്യയുടെ വനിതാ താരമായ സുലാക്ഷണ കുല്‍ക്കര്‍ണി രണ്ട് ടെസ്റ്റും 46 ഏകദിനങ്ങളും 31 ടി20യും കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.