സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി സിഡ്‌നിയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിശീലനം ആരംഭിച്ചു. കൊവിഡ് 19 ടെസ്റ്റില്‍ ടീം അംഗങ്ങള്‍ നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശീലനം ആരംഭിച്ചത്. സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്കില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയ ദൃശ്യങ്ങള്‍ ബിസിസിഐ ട്വീറ്റ് ചെയ്‌തു.
-
Two days off the plane and #TeamIndia had their first outdoor session today. A bit of 🏃 to get the body moving! #AUSIND pic.twitter.com/GQkvCU6m15
— BCCI (@BCCI) November 14, 2020 " class="align-text-top noRightClick twitterSection" data="
">Two days off the plane and #TeamIndia had their first outdoor session today. A bit of 🏃 to get the body moving! #AUSIND pic.twitter.com/GQkvCU6m15
— BCCI (@BCCI) November 14, 2020Two days off the plane and #TeamIndia had their first outdoor session today. A bit of 🏃 to get the body moving! #AUSIND pic.twitter.com/GQkvCU6m15
— BCCI (@BCCI) November 14, 2020
ഈ മാസം 11ന് രാത്രിയോടെ യുഎഇയില്‍ നിന്നും യാത്ര തിരിച്ച് 12ന് സിഡ്‌നിയില്‍ വിമാനം ഇറങ്ങിയ സംഘം ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് ആദ്യഘട്ട കൊവിഡ് 19 ടെസ്റ്റിന് വിധേയരായത്. മൂന്ന് ഘട്ടങ്ങളായാണ് താരങ്ങള്‍ കൊവിഡ് പരിശോധനക്ക് വിധേയരാകുക. ഇതിന് ശേഷം പര്യടനം ആരംഭിക്കും. നവംബര്‍ 27ന് ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് വീതം ടി20യും ഏകദിനങ്ങളും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയും പര്യടനത്തിന്‍റെ ഭാഗമായി നടക്കും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. ജനുവരിയില്‍ കുഞ്ഞ് പിറക്കുന്നതിന്‍റെ ഭാഗമായാണ് കോലി മടങ്ങുന്നത്. 14 ദിവസത്തെ ക്വാറന്‍റൈന് ശേഷമെ മത്സരം ആരംഭിക്കൂ. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
-
Back with my brother @imkuldeep18 and back on national duty for 🇮🇳#TeamIndia 💪 #spintwins #kulcha pic.twitter.com/NmWmccaEXt
— Yuzvendra Chahal (@yuzi_chahal) November 14, 2020 " class="align-text-top noRightClick twitterSection" data="
">Back with my brother @imkuldeep18 and back on national duty for 🇮🇳#TeamIndia 💪 #spintwins #kulcha pic.twitter.com/NmWmccaEXt
— Yuzvendra Chahal (@yuzi_chahal) November 14, 2020Back with my brother @imkuldeep18 and back on national duty for 🇮🇳#TeamIndia 💪 #spintwins #kulcha pic.twitter.com/NmWmccaEXt
— Yuzvendra Chahal (@yuzi_chahal) November 14, 2020