സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പൊരുതി തോറ്റ് കോലിയും കൂട്ടരും. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 375 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
-
1st ODI. It's all over! Australia won by 66 runs https://t.co/zxxXPOXXy2 #AusvInd
— BCCI (@BCCI) November 27, 2020 " class="align-text-top noRightClick twitterSection" data="
">1st ODI. It's all over! Australia won by 66 runs https://t.co/zxxXPOXXy2 #AusvInd
— BCCI (@BCCI) November 27, 20201st ODI. It's all over! Australia won by 66 runs https://t.co/zxxXPOXXy2 #AusvInd
— BCCI (@BCCI) November 27, 2020
അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങി 76 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 90 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഓസിസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ ഭേദപ്പെട്ട പ്രകടനം പുറത്തടുത്തത്. 86 പന്തില്‍ 10 ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു ധവാന്‍റെ ഇന്നിങ്സ്. 76 പന്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ പാണ്ഡ്യയുടെ ഇന്നിങ്സില്‍ നാല് സിക്‌സും ഏഴ് ബൗണ്ടറിയും പിറന്നു. ഇരുവരും ചേര്‍ന്ന് 128 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണുണ്ടാക്കിയത്.
-
Australia's brilliance with the bat ensured a win in the first ODI #AUSvIND https://t.co/kWjKjYmJap
— cricket.com.au (@cricketcomau) November 27, 2020 " class="align-text-top noRightClick twitterSection" data="
">Australia's brilliance with the bat ensured a win in the first ODI #AUSvIND https://t.co/kWjKjYmJap
— cricket.com.au (@cricketcomau) November 27, 2020Australia's brilliance with the bat ensured a win in the first ODI #AUSvIND https://t.co/kWjKjYmJap
— cricket.com.au (@cricketcomau) November 27, 2020
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്തും നായകന്‍ വിരാട് കോലി 21 റണ്‍സെടുത്തും നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. സ്‌പിന്നര്‍ ആദം സാംപ നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പേസര്‍ ജോഷ് ഹെസില്‍വുഡാണ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ 374 റണ്‍സെടുത്തു. സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്‌മത്തിന്‍റെയും കരുത്തലായിരുന്നു ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
കൂടുതല്‍ വായനക്ക്:സിഡ്‌നിയില്‍ ഇന്ത്യക്ക് മോശം തുടക്കം; ജയിക്കാന്‍ 375 റണ്‍സ്