ETV Bharat / sports

ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ ബാറ്റിങ് പരിശീലകനായി അമോല്‍ മസുംദാർ

ഇന്ത്യൻ പ്രീമിയർ ലീഗില്‍ രാജസ്ഥാൻ റോയല്‍സിന്‍റെയും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ത്യൻ അണ്ടർ 19, അണ്ടർ 23 ടീമുകളുടേയും ബാറ്റിങ് പരിശീകനായിരുന്നു അമോല്‍ മസുംദാർ. നെതർലണ്ട്സ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായും അമോല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഒരു കളിക്കാരനായി 25 വർഷം ചെലവഴിച്ചു

ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ ബാറ്റിങ് പരിശീലകനായി അമോല്‍ മസുംദാർ
author img

By

Published : Sep 9, 2019, 8:09 PM IST

ജൊഹന്നാസ്ബർഗ്; 20 വർഷം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന പേര് സ്വന്തമാക്കിയിട്ടും ഒരിക്കല്‍ പോലും ഇന്ത്യൻ ടീമിലെത്താൻ ഭാഗ്യം ലഭിക്കാതെ പോയ താരമാണ് അമോല്‍ മസുംദാർ. മുംബൈ ക്രിക്കറ്റ് ടീമിന്‍റെ നട്ടെല്ലായിരുന്ന അമോല്‍ മസുംദാറിനെ എന്നും ഇന്ത്യൻ ടീമിന് പുറത്ത് നിർത്തിയത് അക്കാലത്തെ ഇന്ത്യൻ ടീമിലെ പ്രതിഭാ ധാരാളിത്തമായിരുന്നു. രാഹുല്‍ ദ്രാവിഡ്, സച്ചിൻ ടെൻഡുല്‍ക്കർ, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവർ അടങ്ങുന്ന ഇന്ത്യൻ മധ്യനിരയില്‍ ഒരിക്കല്‍ പോലും അമോലിന് സ്ഥാനം ലഭിച്ചില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ അൻപതിന് അടുത്ത് ശരാശരിയില്‍ 30 സെഞ്ച്വറികളുമായി11,000 ത്തില്‍ അധികം റൺസ് വാരിക്കൂട്ടിയ അമോലിനെ തേടി ഇപ്പോഴിതാ മറ്റൊരു അംഗീകാരം എത്തിയിരിക്കുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായി അമോല്‍ മസുംദാറിനെ നിയമിച്ചു. ഈമാസം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കൻ ടീമിനെ അമോല്‍ കളി പഠിപ്പിക്കും.
ഇന്ത്യൻ പ്രീമിയർ ലീഗില്‍ രാജസ്ഥാൻ റോയല്‍സിന്‍റെയും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ത്യൻ അണ്ടർ 19, അണ്ടർ 23 ടീമുകളുടേയും ബാറ്റിങ് പരിശീകനായിരുന്നു അമോല്‍ മസുംദാർ. നെതർലണ്ട്സ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായും അമോല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഒരു കളിക്കാരനായി 25 വർഷം ചെലവഴിച്ചു. അടുത്ത 25 വർഷം കളി പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അമോല്‍ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യങ്ങൾ അമേലിന് നന്നായി അറിയാമെന്നും ദക്ഷിണാഫ്രിക്കൻ താരങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടെന്നും സിഎസ്എ ആക്ടിങ് ഡയറക്ടർ കോറി വാൻ സൈല്‍ പറഞ്ഞു. സെപ്റ്റബർ 15ന് തുടങ്ങുന്ന ടിട്വൻടി പരമ്പരയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്.

Intro:Body:

ഇന്ത്യൻ പ്രീമിയർ ലീഗില്‍ രാജസ്ഥാൻ റോയല്‍സിന്‍റെയും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ത്യൻ അണ്ടർ 19, അണ്ടർ 23 ടീമുകളുടേയും ബാറ്റിങ് പരിശീകനായിരുന്നു അമോല്‍ മസുംദാർ. നെതർലണ്ട്സ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായും അമോല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഒരു കളിക്കാരനായി 25 വർഷം ചെലവഴിച്ചു. അടുത്ത 25 വർഷം കളി പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അമോല്‍ പറഞ്ഞു. 

ഇന്ത്യയിലെ സാഹചര്യങ്ങൾ അമേലിന് നന്നായി അറിയാമെന്നും ദക്ഷിണാഫ്രിക്കൻ താരങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടെന്നും സിഎസ്എ ആക്ടിങ് ഡയറക്ടർ കോറി വാൻ സൈല്‍ പറഞ്ഞു. സെപ്റ്റബർ 15ന് തുടങ്ങുന്ന ടിട്വൻടി പരമ്പരയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.