ETV Bharat / sports

വിന്‍ഡീസിനെതിരേ ട്വന്‍റി-20 പരമ്പരയുമായി അഫ്‌ഗാനിസ്ഥാന്‍

author img

By

Published : Nov 18, 2019, 6:52 AM IST

പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസും രണ്ടാം മത്സരം അഫ്‌ഗാനിസ്ഥാനും നേടിയിരുന്നു.

ക്രിക്കറ്റ്

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പര അഫ്‌ഗാനിസ്ഥാന്‍ സ്വന്തമാക്കി. ലക്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെ മത്സരം അഫ്‌ഗാനിസ്ഥാന്‍ 29 റണ്‍സന് ജയിച്ചു. ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 156 റണ്‍സെടുത്തു. 52 പന്തില്‍ 79 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസാനാണ് അഫ്‌ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോർ കണ്ടെത്താന്‍ സഹായിച്ചത്. 20 പന്തില്‍ 24 റണ്‍സെടുത്ത അസ്‌ഗര്‍ അഫ്‌ഗാന്‍ മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 127 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 52 റണ്‍സ് നേടിയ ഷായ് ഹോപ്പ് ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖാണ് വീന്‍ഡീസിനെ തകര്‍ത്തത്. നേരത്തെ വിന്‍ഡീസ് ഏകദിന പരമ്പര നേടിയിരുന്നു.

Intro:Body:

https://www.aninews.in/news/sports/cricket/afghanistan-win-third-t20i-by-29-runs-against-west-indies-clinch-series-2-120191117225800/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.