ന്യൂഡല്‍ഹി: ക്രിക്കറ്റ് (cricket) വിടുന്നില്ലെന്ന സൂചന നല്‍കി വെസ്‌റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ (chris gayle). താൻ എവിടേയും പോകുന്നില്ലെന്നും ക്രിക്കറ്റ് വിടുന്നില്ലെന്നും സൂചിപ്പിക്കുന്നതാണ് താരത്തിന്‍റെ പുതിയ(tweet) ട്വീറ്റ്. അടുത്തിടെ കഴിഞ്ഞ ടി20 ലോകകപ്പിൽ വിൻഡീസ് മോശം പ്രകടനമായിരുന്നു കാഴ്‌ച വച്ചത്.
വെസ്‌റ്റ് ഇൻഡീസിനെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ടൈറ്റിൽ ഡിഫൻസിന്‍റെ വൈകാരികമായ അവസാനമായിരുന്നു. എന്നിരുന്നാലും ട്വീറ്റിലൂടെ താൻ ക്രിക്കറ്റ് വിടുന്നില്ലെന്ന് ഗെയ്ൽ വ്യാഴാഴ്‌ച സൂചന നൽകി. സ്വന്തം നാടായ ജമൈക്കയിൽ വിടവാങ്ങൽ മത്സരം കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വെസ്‌റ്റ് ഇൻഡീസിന്‍റെ അവസാന മത്സരത്തിന് ശേഷം ഓപ്പണിംഗ് ബാറ്റർ വ്യക്തമാക്കിയിരുന്നു.
ALSO READ: Three farm laws| വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം
ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയപ്പോൾ ഗെയ്‌ലിനെ മൈതാനത്ത് കൈയടിച്ച് സഹപ്രവർത്തകർ അഭിനന്ദിച്ചു. വിരമിക്കുന്ന ഡ്വെയ്ൻ ബ്രാവോയ്‌ക്കൊപ്പം കളിയുടെ അവസാനം ഫീൽഡിന് പുറത്തേക്ക് പോകുമ്പോൾ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
79 ടി20കളും 103 ടെസ്‌റ്റുകളും 301 ഏകദിനങ്ങളും കളിച്ച പരിചയസമ്പന്നനായ ഗെയ്‌ലിന്‍റെ അന്താരാഷ്‌ട്ര കരിയർ 22 വർഷവും മൂന്ന് പതിറ്റാണ്ടും നീണ്ടുനിൽക്കുന്നു. ടി20 പാരമ്പര്യത്തിന് ഏറ്റവും പ്രശസ്‌തനായ ഗെയ്ൽ മൂന്ന് ഫോർമാറ്റുകളിലും ശക്തിയായിരുന്നു.